April 25, 2026

കെ.എസ്.ആർ.ടി.സി.ബസ് നിയന്ത്രണം വിട്ട് വഴുതി മാറി യാത്രകർക്ക് പരിക്ക്.

0
IMG-20190806-WA0332.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റക്ക്  സമീപം വെള്ളാരംകുന്നിൽ കെ എസ് ആർ ടി സി ബസ് റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. വെള്ളാരംകുന്ന് കിൻഫ്രയ്ക്ക് സമീപമാണ് റോഡിന്റെ താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. . തെങ്ങിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ പ്രകാശനും മറ്റു രണ്ടു സ്ത്രീകൾക്കുമാണ് പരിക്ക്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *