June 20, 2026

മേപ്പാടി പുത്തുമലയിൽ വൻ ദുരന്തം ഒഴിവായി.: രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മേപ്പാടി പുത്തുമലയിൽ രാത്രിയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ പൂർണമായും തകർന്നു. പുത്തുമലയിലെ സഹോദരങ്ങളായ

 പച്ചക്കാട്  രവീന്ദ്രൻ, ലീല എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നതിനാൽ വീട്ടുകാർ മാറി താമസിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി 11 മണിക്ക് ശേഷമായിരുന്നു അപകടം. കള്ളാടിയിൽ രാജീവൻ, അയ്യപ്പൻ എന്നിവരുടെ വീടുകൾക്ക് സമീപവും  മണ്ണിടിച്ചിലുണ്ടായി. ഈ കുടുംബങ്ങളെ പുത്തുമല ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *