May 17, 2024

ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്ടം

0
Img 20190808 Wa0035.jpg

വയനാട് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. 

പിണങ്ങോട് ലീലാനിവാസിൽ വിനോദ് കുമാറിന്റെ വീടിന്റെ അടുക്കളയിലേക്കാണ് കമുക് പൊട്ടിവീണത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സീലിംഗും ഷീറ്റും തകർന്ന് വീണു. സമീപത്തെ മുസ്തഫയുടെ വീടിന് മുകളിലേക്കും കമുക് പൊട്ടി വീണു. ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ പ്രദേശത്ത് വ്യാപകമായ നാശ നഷ്ടങ്ങളാണുണ്ടായത്

. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കെയിലും . സമീപ പ്രദേശങ്ങളിലും കനത്ത മഴയാണ്. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. രാത്രിയിൽ വീടുകളിൽ നിന്ന് ആളുകള മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്. ജനങ്ങൾ  ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. . മേപ്പാടി-ചൂരൽമല റോഡാണ് ഇവിടേക്കുള്ള യാത്രാമാർഗം. ഈ റോട്ടിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്.. ഇനി മണ്ണിടിയാനും സാധ്യതയുണ്ട്..വാഹനങ്ങളിൽ വരുന്നവർ കനത്ത ജാഗ്രത പുലർത്തണം.. കള്ളാടിക്കിപ്പുറം കൂടുതൽ ജാഗ്രത കാണിക്കണം. കഴിഞ്ഞ പ്രളയകാലത്തുണ്ടായതിനേക്കാൾ ശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത് എന്ന് നാട്ടുകാർ പറഞു. .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *