June 20, 2026

മഴക്കെടുതി: ദുരന്തമേഖലകളില്‍ ജാഗ്രത തുടരും · ദുരിതാശ്വാസത്തിന് ഗൗരവ ശ്രദ്ധ

0
By ന്യൂസ് വയനാട് ബ്യൂറോ

  ജില്ലയില്‍ കനത്തമഴക്ക് ശമനമുണ്ടെങ്കിലും ജാഗ്രത തുടരാന്‍ തീരുമാനം. ജില്ലയുടെ ചുമതലയുളള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെയും നേതൃത്വത്തില്‍  കളക്‌ട്രേറ്റില്‍ ചേര്‍ന്ന  അവലോകന യോഗത്തിലാണ് തീരുമാനം. ഇനിയൊരു ജീവന്‍ കൂടി നഷ്ടപെടാനുളള സാഹചര്യം ജില്ലയിലുണ്ടാവരുത്. ഇതിനായി പൊതുജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിക്കരുതെന്നും മന്ത്രിമാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നല്ലരീതിയിലാണ് പുരോഗമിക്കുന്നത്. ആവശ്യമായ എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.

മേപ്പാടി പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കുളള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ദ്രുതകര്‍മ്മ സേനയടക്കമുളള വലിയൊരു സംഘം രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയിലുണ്ട്. ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍ സൗകര്യവും ഉപയോഗപ്പെടുത്തുമെന്നും മന്ത്രിമാര്‍ പറഞ്ഞു. നിലവില്‍ 2404 പേരെ മേഖലയില്‍ നിന്നും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍    ജില്ലാഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അവര്‍ വിലയിരുത്തി. 

മഴക്കെടുതി ബാധിച്ചവരെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ അതിജീവിക്കാന്‍ മുന്നിട്ടിറങ്ങിയ മാതൃക നമ്മുടെ മുന്നിലുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *