കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പുനരാരംഭിച്ചു
സര്‍വ്വീസ് നടത്താന്‍ സാധിക്കുന്ന റൂട്ടുകളിലെല്ലാം കെ.എസ്.അര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട്, മാനന്തവാടി – കല്‍പ്പറ്റ – കോഴിക്കോട്, കല്‍പ്പറ്റ – പടിഞ്ഞാറത്തറ, കല്‍പ്പറ്റ – കോട്ടത്തറ, കല്‍പ്പറ്റ – മേപ്പാടി – വടുവന്‍ചാല്‍, ലക്കിടി – സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി – കുട്ട, മാനന്തവാടി – ആനപ്പാറ, മാനന്തവാടി – പുല്‍പ്പള്ളി, ബത്തേരി – മാനന്തവാടി – പുഞ്ചവയല്‍, ബത്തേരി – നൂല്‍പ്പുഴ, ബത്തേരി – അമ്പലവയല്‍,ബത്തേരി താളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബസ് സര്‍വ്വീസ് പുന:രാരംഭിച്ചതായി കെ.എസ്.അര്‍.ടി.സി അധികൃതര്‍ അറിയിച്ചു.





Leave a Reply