June 20, 2026

പുത്തുമല ഉരുൾപൊട്ടൽ: പുനരധിവാസവും നഷ്ടപരിഹാരവും വേഗത്തിലാക്കണം- അഡ്വ: പി.എസ് ശ്രീധരൻ പിള്ള

0
puthumala-adv.-ps.-sreedharanpillai.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുത്തുമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും ദുരന്തത്തിനിരയായവരുടെയുംകുടുംബങ്ങൾക്ക് എത്രയും വേഗം ധനസഹായവും പുനരധിവാസവും സാധ്യമാക്കാൻ സർക്കാർ  ഇടപെടണമെന്ന് പുത്തുമല സന്ദർശിച്ച ശേഷം ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ: പി എസ് ശ്രീധരൻപിളള ആവശ്യപ്പെട്ടു – ജീവൻ നഷ്ടമായ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയെങ്കിലും സർക്കാർ അടിയന്തിരമായി നൽകണം.ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വാസയോഗ്യമായ വീടും സ്ഥലവും ധനസഹായവും അടിയന്തിരമായി സർക്കാർ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കർ ,സംസ്ഥാന സമിതി അംഗങ്ങളായ ,കെ സദാ നന്ദൻ, ശ്യാം കുമാർ, ജില്ലാ ജന:സെക്രട്ടറി .പി.ജി ആ നന്ദ് കുമാർ, ടി എം.സുബീഷ്, സുകുമാരൻ, ബിനീഷ്കുമാർ, നാരായണൻ, അശോകൻ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു:
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *