സ്‌പെഷ്യല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് വയനാട്ടിലെത്തി.

കൽപ്പറ്റ:
ആരോഗ്യവിദഗ്ധരടങ്ങുന്ന സ്‌പെഷ്യല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് ജില്ലയിലെത്തി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംഘം വയനാട്ടിലെത്തിയിരിക്കുന്നത്. ദുര്‍ഘടമായ പ്രദേശങ്ങളിലടക്കം ആരോഗ്യ സേവനം ഉറപ്പാക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യം. 12 പേരടങ്ങുന്ന സംഘത്തില്‍ വിവിധ മേഖലകളിലുള്ള ആറു വിദഗ്ധ ഡോക്ടര്‍മാരുമുണ്ട്. ദുര്‍ഘടമായ സ്ഥലങ്ങളിലെത്താന്‍ പരിശീലനം ലഭിച്ച എലിഫന്റ് സ്‌ക്വാഡിന്റെ സംഘവുമുണ്ട്. എത്തിച്ചേരാന്‍ പ്രയാസമുള്ള ക്യാമ്പുകളിലും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിലും ആരോഗ്യസേവനം ഉറപ്പാക്കും. ആവശ്യമെങ്കില്‍ രോഗികളെ ആശുപത്രികളിലെത്തിക്കാനുള്ള ആബുലന്‍സ് സംവിധാനവും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തൃശ്ശൂര്‍ ജില്ലയില്‍ മെഡിക്കല്‍ സേവനം എത്തിക്കുന്നതിനായി ഈ സംഘം സജീവമായിരുന്നു.
സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉരുള്‍പൊട്ടിയ പുത്തുമല പ്രദേശത്തും മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സേവനം ലഭ്യമാവുന്നുണ്ട്.

Leave a Reply