April 20, 2024

ദുരിത മഴയിൽ സാന്ത്വനമായി രാഹുൽ ഗാന്ധി എം.പി. വയനാട്ടിൽ

0
Img 20190812 Wa0323.jpg
കൽപ്പറ്റ .: ദുരിത മഴയിൽ വിറങ്ങലിച്ച മനസ്സുകൾക്ക് സാന്ത്വനമായി 
വയനാട് എം .പി രാഹുൽ ഗാന്ധിയെത്തി. ഉരുൾപൊട്ടൽ നടന്ന പുത്തുമല സന്ദർശിച്ചു. അവിടെ  സന്ദർശനം പൂർത്തിയാക്കിയശേഷം മേപ്പാടി സെന്റ് ജോസഫ് യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. . തുടർന്ന് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തി. കൽപ്പറ്റ കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുത്തശേഷം മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. പനമരം, മാനന്തവാടി  എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമാണ് രാഹുൽഗാന്ധി മടങ്ങുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,എ .ഐ .സി .സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി സെന്റ് ജോസഫ് യു പി സ്കൂൾ വയനാട് എം പി രാഹുൽ ഗാന്ധി  ദുരിതബാധിതരിൽ  നിന്നും രാഹുൽഗാന്ധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ദുരിതബാധിതരെ ആശ്വസിപ്പിച്ച് ശേഷമാണ് രാഹുൽഗാന്ധി മടങ്ങിയത്. .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *