മാനന്തവാടി ക്ഷീര സംഘം തിരഞ്ഞെടുപ്പ്: എൽ.ഡി.എഫ് നിലനിർത്തി: പി.ടി.ബിജു പ്രസിഡണ്ട്
മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് നിലനിർത്തി.എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകർഷക ജനാധിപത്യ മുന്നണിയും യു.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകർഷക സഹകരണ മുന്നണിയും തമ്മിലായിരുന്നു മത്സരം. വർഷങ്ങളായി സംഘത്തിന്റെ ഭരണം കൈയാളുന്നത് എൽ.ഡി.എഫ് ആണെങ്കിലും യു.ഡി.എഫ് നല്ല മത്സരം തന്നെയാണ് കാഴ്ചവെച്ചത്.എൽ.ഡി.എഫിലെ പി.ടി.ബിജുവിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.
ആകെയുള്ള 1794 അംഗങ്ങളിൽ 1648 വോട്ടുകൾ പോൾ ചെയ്തു. ഇതിൽ രണ്ട് വോട്ടുകൾ ടെണ്ടർ വോട്ടുകളാണ്. മൂന്ന് മണിയോടെ വോട്ടെടുപ്പ് കഴിഞ്ഞതോടെ വേട്ടെണ്ണൽ നടപടികൾ ആരംഭിച്ചു.നാല് ടേബിളുകളിലായാണ് വോട്ടെണ്ണൽ പൂർത്തിയാക്കിയത്.എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ പി.ടി.ബിജു, പി.കെ.എൽദോ, ഷിബു തോമസ്, സണ്ണി ജോർജ്, വർഗ്ഗീസ് ജേക്കബ് എന്ന ബിജു അമ്പിത്തറ, എന്നിവർ ജനറൽ വിഭാഗത്തിലും എം.കെ.ഗിരിജ, റെജി ജോസി, സോന. ടി.ജെ. എന്നിവർ വനിതാ വിഭാഗത്തിലും സി.സി.രാമൻ എസ്.സി/എസ്.ടി.വിഭാഗത്തിലും വിജയികളായി.കഴിഞ്ഞ 25 വർഷത്തോളമായി എൽ.ഡി.എഫ് ആണ് ക്ഷീര സംഘം ഭരണം കൈയാളിയതെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നല്ല മത്സരം തന്നെയാണ് കാഴ്ചവെച്ചത്.വിജയത്തിൽ ആഹ്ലാദം പങ്കിട്ട് ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോളിംഗ് ഓഫീസർ പി.അനിതയായിരുന്നു വരണാധികാരി. പി.ടി.ബിജുവിനെ ആദ്യ ഭരണ സമിതി യോഗത്തിൽ പ്രസിഡന്റായും തീരുമാനിച്ചു.ഇത് രണ്ടാം തവണയാണ് ബിജു പ്രസിഡന്റാവുന്നത്.വിജയിച്ച എൽ.ഡി.എഫ്. അംഗങ്ങളിൽ ഏഴ്.സി.പി.എം ഉം രണ്ട് സി.പി.ഐ.അംഗങ്ങളുമാണ്.





Leave a Reply