ജൈവ വൈവിധ്യ സര്‍വ്വേ തുടങ്ങി
എം.എസ്.സ്വാമിനാഥന്റിസര്ച്ച് ഫൌണ്ടേഷന്,ജൈവ വൈവിധ്യബോര്‍ഡ് പൊഴുതന പഞ്ചായത്തില്‍ നടത്തുന്ന ഭൂപ്രകൃതി അടിസ്ഥാനമാകിയുള്ള പ്രകൃതി വിഭവങ്ങളുടെ വിവരശേഖരണവും അവയുടെ ഉപയോഗവും പരിപാലനവും സംബന്ധിച്ച മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം തുടങ്ങി. പച്ചപ്പ് പദ്ധതിയുമായി സഹകരിച്ചാണ് വിവരശേഖരണം. പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി.പ്രസാദ് നിര്‍വ്വഹിച്ചു. പച്ചപ്പ് കോഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു.എം.എസ്.സ്വാമിനാഥന് റിസര്‍ച്ച് ഫൌണ്ടേഷന് അസിസ്റ്റന്റ് പി.സി.ബാബു മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന നടത്തുന്ന വിവര ശേഖരണത്തിന്റെ ക്ലാസ്സെടുത്തു. പച്ചപ്പ് വളണ്ടിയര്‍മാര്‍,കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് വിവരശേഖരണം നടത്തുന്നത്.കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേര്‍സണ്‍ പ്രമീള രവീന്ദ്രന്, വാര്‍ഡ് മെമ്പര്‍മാരായ കെ.എം.സന്ധ്യ, വി.അംബിക, സക്കീന മുജീബ്, പച്ചപ്പ് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സി.എം.സുമേഷ്, പച്ചപ്പ് പഞ്ചായത്ത് വളണ്ടിയര്‍ കണ്‍വീനര്‍ കെ.ജറീഷ് എന്നിവര്‍ സംസാരിച്ചു.





Leave a Reply