April 21, 2026

“കൈതാങ്ങ് ” ചാരിറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു

0
IMG-20191220-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൈതാങ്ങ് മാനന്തവാടി ചാരിറ്റിയുടെ ലോഗോ  പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്ദംപറമ്പിൽ പ്രകാശനം ചെയ്തു.
മാനന്തവാടിയിൽ നടന്ന ചടങ്ങിൽ കൺവീനർ റഷീദ് നീലാംബരി ചാരിറ്റി അംഗങ്ങളായ ഉസ്മാൻ അഞ്ചുകുന്ന്,   ശിഹാബ് മലബാർ, ജിതേഷ് മശ്ഹൂദ് തുടങ്ങിയവർ ലോഗോ ഏറ്റുവാങ്ങി.
വടക്കെ വയനാട്ടിലും പരിസര പ്രദേശങ്ങളിലും മാനന്തവാടി ചാരിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നൂറു കണക്കിനാളുകളുടെ കണ്ണീരൊപ്പാൻ ഈ ചാരിറ്റി ക്കു കഴിഞ്ഞിട്ടുണ്ട്. തന്റെ എല്ലാ വിധ പിന്തുണയും മാനന്തവാടി ചാരിറ്റി ക്കുണ്ടാവുമെന്നും ഫിറോസ് കുന്ദംപറമ്പിൽ ഉറപ്പ് നൽകി.കൺവീനർ റഷീദ് നീലാംബരി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *