May 4, 2024

പൗരത്വ നിയമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധം: പി.കെ. ജയലക്ഷ്മി

0
 പൗരത്വ നിയമത്തിനെതിരെയുള്ള   ജനകീയ പ്രതിഷേധം അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധം: പി.കെ. ജയലക്ഷ്മി
മാനന്തവാടി: രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ കേന്ദ്ര സർക്കാർ ഗൗനിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.. സി.സി.അംഗവുമായ പി.കെ. ജയലക്ഷ്മി  പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 
        പൗരന്റെ മൗലീകാവകാശങ്ങള ഇല്ലാതാക്കുന്ന, മതത്തിന്റെയും ഭാഷയുടെയും പേരിൽ ഇന്ത്യക്കാരെ വിഭജിക്കുന്ന  ഇത്തരം  നിയമക്കൾക്കെതിരെ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ സർക്കാർ തോക്കു കൊണ്ടും  ലാത്തി കൊണ്ടും അടിച്ചമർത്തുകയും കൊല ചെയ്യുന്നതും ശരിയല്ല. മാധ്യമ പ്രവർത്തകരെ പോലും വേട്ടയാടുന്ന ഇത്തരം  അനീതികൾക്കെതിരെ ഇനിയും പ്രതിഷേധങ്ങൾ ഉയർന്ന വരണം.  കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും സർക്കാരിനെ വിമർശിക്കുന്നവരെയും ഇല്ലാതാക്കി രാജ്യത്തെ ഏകാധിപത്യ ഭരണത്തിലേക്ക് നയിക്കാനാണ് എൻ.ഡി.എ. ഗവൺമെന്റ് ശ്രമിക്കുന്നത്. 
       ജനവിരുദ്ധ നയങ്ങളാണ് രണ്ടാം എൻ.ഡി.എ. ഗവൺമെന്റും തുടരുന്നത്. ഇതിന്റെ തെളിവാണ് രാജ്യമാകെ ഉയർന്നു വരുന്ന പ്രക്ഷോഭം .കേരള ജനത ഒറ്റക്കെട്ടായാണ് പൗരത്വ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഇനിയും ഈ ചെറുത്ത് നിൽപ്പ് തുടരേണ്ടതുണ്ടന്നും ജയലക്ഷ്മി പറഞ്ഞു.
: രാജ്യമാകെ പ്രതിഷേധം ഉയരുമ്പോൾ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും മാധ്യമ പ്രവർത്തകരെ പോലും തല്ലിചതക്കുകയും തുറങ്കിലടക്കുകയും ചെയ്യുന്നത്  ജനാധിപത്യ ഭാരതത്തിന് യോജിച്ചതല്ല..പ്രധാനമന്ത്രി  നരേന്ദ്ര മോദിയും  ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുകയും  അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് തുടർന്നാൽ കേന്ദ്ര സർക്കാർ വലിയ വില നൽകേണ്ടിവരുമെന്നും ജയലക്ഷ്മി മുന്നറിയിപ്പ് നൽകി. മർദ്ദനമേറ്റവരുടെയും മരണപ്പെട്ടവരുടെയും കുടുംബത്തിന്റെ ദു:ഖങ്ങളിൽ പങ്കുചേരുന്നതായും  ഭീകരത സൃഷ്ടിക്കുന്ന ഭരണ സംവിധാനത്തിന്റെ നടപടികളിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ജയലക്ഷ്മി പറഞ്ഞു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന  അവകാശങ്ങൾ എല്ലാവർക്കും ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനും   ഏതറ്റം വരെയുള്ള പ്രക്ഷോഭങ്ങൾക്കും മുന്നിലുണ്ടാവുമെന്നും  അവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *