May 4, 2024

കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണം:കെ. ആർ. എം.യു

0
.
 
മംഗളൂരിലെ വെടിവെപ്പും അനുബന്ധ വിഷയങ്ങളും റിപ്പോർട്ട് ചെയ്യാനായി കേരളത്തിൽ നിന്നുമുള്ള  മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തത് യാതൊരു തരത്തിലും നീതീകരിക്കാൻ കഴിയാത്ത നടപടിയാണന്ന് റിപ്പോർട്ടേഴ്സ് ആൻറ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു.) ഭാരവാഹികൾ ആവശ്യപ്പെട്ടു.   സ്വതന്ത്രമായി മാധ്യമ പ്രവർത്തനം നടത്താൻ ഉള്ള അവകാശം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
കസ്റ്റഡിയിൽ എടുത്തിട്ടുള്ള
മാധ്യമപ്രവർത്തകരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂണിയൻ   (കെ ആർ എം യു. Trade union reg.) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സമാധാനപരമായി ഇന്ത്യയിൽ എവിടെയും ജോലി എടുക്കാനുള്ള അവകാശം മാധ്യമപ്രവർത്തകർക്ക് ഉണ്ട്. അതിനെതിരെയുള്ള ഇത്തരം നീക്കങ്ങളെ കെ ആർ എം യു ശക്തമായി അപലപിക്കുന്നു. കർണാടക സർക്കാറും ഡിജിപിയും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം.
ഈ നടപടിക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി മാധ്യമ പ്രവർത്തകർക്ക് പിന്തുണ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് ഒ മനു ഭരത്, ജനറൽ സെക്രട്ടറി വി സെയ്ത്, ട്രഷറർ ടി പി ആനന്ദൻ എന്നിവർ അഭ്യർഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *