April 15, 2026

ചുരത്തിലെ ഗതാഗതക്കുരുക്ക്: ‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രി ജി. സുധാകരന്‍ മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ് കുമാറിന് ഉറപ്പുനല്കി.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കുമെന്ന് പൊതുമരാമത്ത് മന്ത്രി  ജി. സുധാകരന്‍ മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ് കുമാറിന് ഉറപ്പുനല്കി. ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശ്രേയാംസ് കുമാര്‍ മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. 
 കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു ജില്ലാ ഭരണകൂടങ്ങളുടെയും ഏകോപിപ്പിച്ചുളള പ്രവര്‍ത്തനത്തിലൂടെ മാത്രമേ കഴിയൂവെന്ന് ശ്രേയാംസ്കുമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. റോഡ് നന്നാക്കി ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *