April 15, 2026

യൂത്ത് ലീഗ് ഫുട്ബോള്‍ മേള; 666 പിണങ്ങോട് ജേതാക്കള്‍

0
IMG-20171226-WA0081
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: രണ്ട് ദിവസങ്ങളിലായി ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമൊരുക്കി തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് അഖില വയനാട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ 666 പിണങ്ങോട് ജേതാക്കളായി. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി ഇസ്മയില്‍ ട്രോഫികള്‍ സമ്മാനിച്ചു. ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് അച്ചൂരിനെതിരെയാണ് 666 വിജയിച്ചത്. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്‍റ് കെ ഹാരിസ്, ദളിത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ബാലന്‍, പി ബീരാന്‍, യൂത്ത് ലീഗ് പ്രസിഡന്‍റ് എം പി ഹഫീസലി, ജനറല്‍ സെക്രട്ടറി ഖാലിദ് ചെന്നലോട്, ട്രഷറര്‍ സഹീറുദ്ദീന്‍ പള്ളിമാലില്‍, വി കെ സുലൈമാന്‍, എ കെ ഷക്കീര്‍, ജലീല്‍ പീറ്റക്കണ്ടി, ഒ കെ ഷാഫി, ഷാഫി, ഫസല്‍ തയ്യില്‍, ഷമീര്‍ പുതുക്കുളം, മുസ്തഫ കരിംകുളം, പി ജസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാവുംമന്ദം തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്‍റില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുത്തു…

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *