April 29, 2026

കേരള സ്‌റ്റേറ്റ് ബാര്‍ബേഴ്‌സ് ആന്റ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും,കടകള്‍ അടച്ച് ഹര്‍ത്താലും ആചരിച്ചു

0
01-12
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി താലൂക്കിലെ കാട്ടികുളത്ത് ബാര്‍ബര്‍ തൊഴിലാളികളായ നമ്പൂരാകണ്ടി വീട്ടിലെ സുശാന്ത് ,സുധീഷ്,സജീഷ്,അയല്‍വാസിയായ കെ.കെ.വിജേഷ് എന്നിവരെ അകാരണമായി മര്‍ദ്ദിച്ചതില്‍ കെ.എസ്.ബി.എ.വയനാട് ജില്ലാകമ്മിറ്റി ശക്തമായി അപലപിച്ചു. കാട്ടികുളം ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും ചേര്‍ന്നു.എത്രയും പെട്ടെന്ന് മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് യോഗത്തില്‍ വയനാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.കെ.എസ്.ബി.എ.ജില്ലാപ്രസിഡന്റ് ടി.ടി.കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.എസ്.പ്രഭാകരന്‍,എം.മൊയ്തീന്‍ കുട്ടി,സി.എം.രാജന്‍,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രേം പ്രകാശ്,പി.കെ.മോഹനന്‍,ജീവാനന്ദന്‍,എം.കുമാരന്‍ കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *