April 29, 2026

ആര്‍.എസ്.എസ് ഗുണ്ടായിസം എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

0
03-7
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ ജോ. സെക്രട്ടറിയെയും ഏരിയാ ജോ. സെക്രട്ടറിയെയും ആര്‍.എസ്.എസ് ഗുണ്ടകള്‍ ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും എസ്.എഫ്.ഐ ക്കും നേരെയുള്ള ആര്‍.എസ്.എസ് അക്രമങ്ങള്‍ തുടരുന്ന പക്ഷം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു പ്രതിഷേധ പരിപാടി എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു ജില്ലാ ജോ: സെക്രട്ടറി അര്‍ജുന്‍ ഗോപാല്‍,ജിഷ്ണു സാംബശിവന്‍,കെ.ആര്‍ അവിഷിത്ത്,അര്‍ജുന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *