April 26, 2024

മണ്ണും വയനാടും പരിസ്ഥിതി ചിത്രപ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിച്ചു

0
02 11
മുട്ടില്‍:സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന ഓര്‍ഫനേജ് കുടുംബഫെസ്റ്റില്‍ ജനജാഗ്രത പുരസ്‌കാര ജേതാവ് കെ.പി.ഹരിദാസിന്റെ (ഫോ'ോ വേള്‍ഡ് സ്റ്റുഡിയോ,കല്‍പ്പറ്റ)മണ്ണും വയനാടും പരിസ്ഥിതി ചിത്രപ്രദര്‍ശനം നടന്നു.വയനാടിന്റെ തനിമ വിളിച്ചോതുന്ന 200-ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്.ജലക്ഷാമം,വരള്‍ച്ച,കൃഷിനാശങ്ങള്‍,കാട്ട്തീ,പ്രകൃതി ചൂഷണം,വന്യമൃഗശല്യം,ആദിവാസി ജീവിതം തുടങ്ങി ആരേയും ഒരു നിമിഷം മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ കലാകാരന്‍മാര്‍ക്കും വയനാടിന്റെ ഇന്നത്തെ അവസ്ഥ ബോധ്യമാക്കുതായിരുന്നു പ്രദര്‍ശനം.കെ.പി.ഹരിദാസിന്റെ 140-ാമത്തെ ചിത്രപ്രദര്‍ശനം സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഉദ്ഘാടനം ചെയ്തു.ഡബ്ലു.എം.ഒ. ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ അധ്യക്ഷത വഹിച്ചു.സാമൂഹ്യനീതി ഓഫീസര്‍ ഡാര്‍ലി.ഇ.പോള്‍,ഓര്‍ഫനേജ് കണ്‍ട്രോള്‍  ബോര്‍ഡ് ചെയര്‍മാന്‍ ഫാ.റോയ്മാത്യു,മുട്ടില്‍ ഗ്രാമ പഞ്ചായത്ത് അംഗം നദീറ മുജീബ്,സി.മുഹമ്മദലി,സിസ്റ്റര്‍ ട്രീസ പ്ലാത്തോട്ടത്തില്‍,ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് പി.എ.ജോണി,പയന്തോത്ത് മൂസ്സ ഹാജി,പി.അഹമ്മദ് മാസ്റ്റര്‍,കെ.മുഹമ്മദ് ഷാ,ഇ.അബ്ദുള്‍ അസീസ്,കെ.എ.മുജീബ്,പി.പി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *