മികവിന്റെ പാത ജില്ലാതല പ്രകാശനം
കല്‍പ്പറ്റ:സര്‍വ്വ ശിക്ഷാ അഭിയാന് കേരളം തയ്യാറാക്കിയ മികവിന്റെ പാതയുടെ ജില്ലാതല പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ ശ്രീമതി. എ.ദേവകി നിര്‍വ്വഹിച്ചു. എസ്.ഡി.എം.എല്‍.പി.സ്കൂള്‍ കല്പറ്റയില് വെച്ച് നടന്ന ചടങ്ങില്‍ എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് മൂടാടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞവര്‍ഷം കേരളത്തിലുടനീളമുള്ള സ്കൂളുകളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ സെമിനാറില്‍ അവതരിപ്പിച്ചിരുന്നു. അവതരണങ്ങളുടെ ക്രോഡീകരണമാണ് മികവിന്റെ പാത. സ്കൂള്‍ ഹെഡ്മാസ്റ്റര് പി.ആര്.ഗിരിനാഥന്‍, സ്റ്റാഫ് സെക്രട്ടറി സുമതി.പി.കെ, സ്കൂള്‍ ലീഡര്‍ ആകാശ്.കെ എന്നിവര്‍ സംസാരിച്ചു.






Leave a Reply