April 20, 2026

‘ന്റെ ഉപ്പുപ്പാക്ക് ഒരാനണ്ടേര്‍ന്നു’ കെ.പി.എ.സി.നാടകം ബുധനാഴ്ച്ച പൂപ്പൊലിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ : മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നു മുതല്‍ നടുവരുന്ന അന്താരാഷ്ട്ര പുഷ്പ മേളയോടനുബന്ധിച്ച് ദിവസവും വൈകുന്നേരം 6.30 മുതല്‍ വിവിധ കലാസാംസ്‌ക്കാരിക പരിപാടികള്‍ നടുവരുന്നുണ്ട്. ബുധനാഴ്ച്ച രാത്രി കെ.പി.എ.സി.യുടെ പ്രസിദ്ധമായ 'ന്റെ ഉപ്പുപ്പാക്ക് ഒരാനണ്ടേര്‍ന്നു' നാടകം അരങ്ങേറും. ജനുവരി പതിനൊന്നിന് ഷഹബാസ് അമാന്റെ ഗസല്‍ നൈറ്റും, പന്ത്രണ്ടിന് സുമ വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന വീണ വാദ്യവും മഹാലക്ഷിമിയുടെ ഭരതനാട്യവും ഉണ്ടാവും. പതിനാലിന് വയനാട് ഡ്രീംസ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്ക് ഷോയും പതിനഞ്ചിന് സുല്‍ത്താന്‍ ബത്തേരി നാദം ഓര്‍ക്കസ്ട്രയുടെ മ്യൂസിക്ക് നൈറ്റും, പതിനാറിന് ഗീതാ പത്മകുമാരന്റെ നൃത്തവും, വയനാട് ബിഗ്ബീറ്റ്‌സിന്റെ ഇഷാല്‍ നൈറ്റും, പതിനേഴിന് പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും ബത്തേരി സാഗ്രങ്ങ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയുമാണ് നടക്കുന്നത്. സമാപന ദിവസമായ പതിനെട്ടിന് സേവന സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷ്ണല്‍ മെഗാ നൈറ്റും ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *