April 20, 2026

‘ഐക’ ജില്ലാ ചാപ്റ്റര്‍ രൂപീകരണ കണ്‍വന്‍ഷന്‍ നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ കണ്‍സല്‍ട്ടന്റ്‌സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കേരള (ഐക) ജില്ലാ ചാപ്റ്റര്‍ രൂപീകരണ കണ്‍വന്‍ഷന്‍ നാളെ ഉച്ചകഴിഞ്ഞ് 2.30ന് സുല്‍ത്താന്‍ ബത്തേരി ഷീലിസാച്ച് ഇന്‍ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഈ സംഘടനയില്‍ അംഗങ്ങളാവാം. അംഗങ്ങള്‍ക്കായി പരിശീലന പരിപാടികള്‍, ശില്‍പശാലകള്‍, ബിസിനസ് മാനേജ്‌മെന്റ് ക്ലാസുകള്‍, ആധുനിക സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, കോണ്‍ട്രാക്ടേഴ്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, വിഷ്വലൈസര്‍മാര്‍, ടേണ്‍ കി പ്രോജക്ട് കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുടെ കൂട്ടായ്മയാണിതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് പി.ഡി. ഷാജി, സമി ജോസഫ്, ടി.സി. സജി എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9846 397196.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *