April 20, 2026

സര്‍ക്കാര്‍ കൈയ്യടക്കിയ അധികാരങ്ങള്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ ഭരണ സമിതികള്‍ക്ക് കൈമാറണം ;യഹ്യാഖാന്‍ തലക്കല്‍

0
02-15
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പഞ്ചായത്ത് മുനിസിപ്പല്‍ ഭരണ സമിതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറിന്റെ അവഗനങ്ങ ള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍സിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റി സായാഹ്ന്‌ന ധര്‍ണ സംഘടിപ്പിച്ചു. അധികാര വികേന്ദ്രികര ണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും പഞ്ചായത്ത് മുന്‍സിപ്പല്‍ ഭരണ സമിതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ വരുത്തുന്ന അനാസ്ഥക്കെതിരെയും പ്രതിഷേധിക്കുന്നതിന് വേണ്ടി സംസ്ഥാന മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആ ഹ്വാന പ്രകാരമാണ് ധര്‍ണ നടത്തിയത്. ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി യഹ് യാ ഖാന്‍ തലക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ മുസ്ലീം ലീഗ് പ്രസിഡണ്ട് പി.ബീരാന്‍ കോയ അധ്യക്ഷനായിരുന്നു.ജനറല്‍ സെക്രട്ടറി എ.പി.മുസ്തഫസ്വാഗതം പറഞ്ഞു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍ കുട്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.ഹമീദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.എച്ച്. ഫസല്‍, അബുഗൂഢലായ്, കെ.പി.അബ്ദുറഹിമാന്‍, കെ.കുഞ്ഞബ്ദുള്ള ഹാജി, എം.കെ.നാസര്‍, കെ.കെ.കുഞ്ഞമ്മദ്, അസീസ് അമ്പിലേരി, സലാം മുണ്ടേരി, സി.വി.ഇബ്രാഹിം, എം.പി.ഹംസ, വി.ടി. റഊഫ്, പി.കുഞ്ഞൂട്ടി, പി.പി.ഷൈജല്‍, മാട്ടുമ്മല്‍ മുഹമ്മദ്, പി.ഒ.മുഹമ്മദ്, എന്‍.കെ.ബഷീര്‍, അറക്ക സൂപ്പി ക്കുട്ടി, ഷമീര്‍ ഒടുവില്‍, കൗണ്‍സിലര്‍മാരായ ശ്രീജ, സരോജിനി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.കെ.നാസര്‍ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *