May 30, 2026

വിപുലമായ നെല്‍വിത്തിനങ്ങളുടെ ശേഖരവുമായി പ്രസീദ്

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍:-പൂപ്പൊലിയില്‍ നെല്‍വിത്തിനങ്ങളുടെ വിപുലമായ ശേഖരവുമായി പ്രസീദ്കുമാര്‍. ഗുജറാത്തിലെ വയലറ്റ് നിറമുളള നെല്ല് കൃഷ്ണ കൗമോദ്, പഞ്ചാബിലെ രാംലി, ജമ്മുവില്‍ നിും പഞ്ചാബില്‍നിും കൊണ്ടുവന്ന  രണ്ടുതരം വസുമതി, കേരളത്തിലെ പാരമ്പര്യ നെല്ലിനമായ രക്തശാലിയും, വലിച്ചൂരി എന്നിങ്ങനെ വരുന്ന പത്തിലേറെ ഇനങ്ങളാണ് ഇദ്ദേഹത്തിന്റെ കൈവശമുളളത്. പൂപ്പൊലിയില്‍ വരുന്നവര്‍ക്ക് തന്റെ നെല്‍ വിത്തിനങ്ങള്‍ പരിചയപ്പെടുത്തുകയും കര്‍ഷകരുടെ കൈയിലുളള നെല്‍വിത്തിനങ്ങളെ കൂടുതല്‍ പരിചയപ്പെടാനും വേണ്ടിയാണ് അമ്പലവയലില്‍ പ്രദര്‍ശനത്തിനെത്തിയതെന്ന്  പത്തുവര്‍ഷത്തി ലേറെയായി ഈ രംഗത്ത് തുടരുന്ന പ്രസീദ് പറഞ്ഞു.
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന  നെല്‍പാടത്ത് ഇന്ത്യയുടെ ഭൂപടമാതൃകയില്‍ ഞാറ് നട്ട്  ലോകറെക്കോഡ് നേടാന്‍ ഒരുങ്ങുകയാണ്


 ബത്തേരി സ്വദേശി പ്രസീദ് കുമാര്‍. ചൈനയിലും ജപ്പാനിലും മാത്രമുളള കൗതുക കാഴ്ച ഇന്ത്യയ്ക്ക് സമ്മാനിച്ചുകൊണ്ട് ഗിന്നസ്ബുക്കില്‍ ഇടം പിടിക്കുകയാണ് ഈ കര്‍ഷകന്റെ ലക്ഷ്യം. പൂപ്പൊലിയുടെ ഉദ്ഘാടന ദിവസം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഇദ്ദേഹത്തെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *