May 7, 2024

ഡി.ജെ. നടത്തുന്നതിൽ എതിർപ്പില്ല: അതിര് വിട്ടാൽ നിർത്തിവെപ്പിക്കുമെന്ന് എം.എൽ.എ.യും മന്ത്രിയും .

0
Img 20180118 115914
കൽപ്പറ്റ: കേരളത്തിന്റെ സാംസ്കാരിക തനിമ ചോരാതെ പൂപ്പൊലി സമാപിച്ചതിന് ശേഷം രാതി 9 മണിക്ക് ഡി.ജെ. പരിപാടി നടത്തുന്നതിൽ എതിർപ്പില്ലന്നും അതിര് വിട്ടാൽ പരിപാടി നിർത്തിവെപ്പിക്കുമെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും കൃഷി മന്ത്രി വി.എസ്.സുനിൽകുമാറും പറഞ്ഞു. പൂപ്പൊലി സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. 

        സംഘാടക സമിതി ചേർന്നപ്പോൾ മുതൽ ഡി.ജെ. പരിപാടിയെപ്പറ്റിയുള്ള ആശങ്കകൾ ഉയർന്നിരുന്നതാണന്നും സംഘാടക സമിതിയുടെ ഉത്തരവാദിത്വത്തിലല്ല സമാപന ദിവസം ഡി..ജെ .വെച്ചതെന്നും എം.എൽ.എ. പറഞ്ഞു. സമാപന സമ്മേളനം കഴിഞ്ഞാൽ സംഘാടക സമിതിയുടെ ഉത്തരവാദിത്വം കഴിഞ്ഞു. രാത്രി 9 മണി വരെ സാധാരണ പോലെ ആളുകൾക്ക്  30 രൂപ ടിക്കറ്റിൽ പ്രവേശിക്കാമെന്നും അതു കഴിഞാൽ യൂണിവേഴ്സിറ്റിയുടെ സ്ഥലത്ത് നടത്തുന്ന പരിപാടിക്ക് യൂണിവേഴ്സിറ്റിയാണ് ഉത്തരവാദിത്വം .കല എന്ന രീതിയിൽ പരിപാടിക്ക് അവസരം നൽകുന്നതിൽ തെറ്റില്ലന്നും പാരമ്പര്യവും പൈതൃകവും തകർക്കുന്ന എന്തെങ്കിലും ഡി.ജെ.ക്കിടെ ഉണ്ടായാൽ അത് നിർത്തിവെപ്പിക്കുന്നതിന് നിർദ്ദേശം നൽകണമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.
        ഡി.ജെ. പരിപാടി മുഴുവൻ സമയവും നിരീക്ഷിക്കാൻ സർവ്വകലാശാലാ അധികൃതരെയും കാർഷിക ഗവേഷണ കേന്ദ്രം അധികൃതരെയും ചുമതലപ്പെടുത്തിയിട്ടുണ്ടന്നും നല്ല പ്രചാരം ലഭിച്ച പൂപ്പൊലിയിൽ അനാവശ്യ വിവാദം വേണ്ടന്നും മന്ത്രി സുനിൽകുമാറും പറഞ്ഞു.
     എന്നാൽ ഡി.ജെ. പരിപാടിയെക്കുറിച്ചും മുൻവിധിയും ആശങ്കയും വേണ്ടന്നും മലയാളിയുടെ സാംസ്കാരിക മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ടു തന്നെയായിരിക്കും പരിപാടിയെന്നും ഡി.ജെ.യുടെ സംഘാടകരായ സേവന ഭാരവാഹികൾ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *