പഠനമുറി ധനസഹായം അപേക്ഷകള്‍ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍,എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുന്നു. ഒരു ലക്ഷം രൂപ കുടുംബ വാര്‍ഷിക വരുമാനം കവിയാത്തതും, 600 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണ്ണമുള്ള വീടുകളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം നല്‍കുക. ജനുവരി 31 ന് മുമ്പ് വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം ഓഫീസുകളില്‍ നിന്ന് ലഭിക്കും. ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04936-203824





Leave a Reply