September 23, 2026

കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ നാണു ജില്ലാ സമ്മേളനം 29ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍- നാണു (കെഎസ്ടിഎ-എന്‍) ജില്ലാ സമ്മേളനം 29ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി ഹാളില്‍ വച്ച് നടക്കുന്ന കെഎസ്ടിഎ-എന്‍ രണ്ടാം ജില്ലാ സമ്മേളനം രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. അനിയന്ത്രിതമായ റെഡിമെയ്ഡ് വസ്ത്ര ഇറക്കുമതി കാരണം ഈ മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. നിത്യവൃത്തിക്ക്‌പോലും വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണം. തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്‌സിഡി റേഷന്‍ നിര്‍ത്തലാക്കിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സ്ത്രീ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രസവാനുകൂല്യവും തൊഴിലാളികള്‍ക്കും അവരുടെ പെണ്‍മക്കള്‍ക്കും നല്‍കുന്ന വിവാഹ ആനുകൂല്യവും വര്‍ധിപ്പിക്കണം. മരണാനന്തര ആനുകൂല്യവും കാലാനുസൃതമായി വര്‍ധിപ്പിക്കണം. പെന്‍ഷനും വര്‍ധിപ്പിച്ച നടപടി സ്വാഗതാര്‍ഹമാണ്. വാര്‍ത്താസമ്മേളനത്തില്‍ കെഎസ്ടിഎ-എന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. മനോഹരന്‍, ജില്ലാ വൈസ്പ്രസിഡന്റ് കെ.ആര്‍. സുരേന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ സി. ഔസേഫ്, പി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *