May 19, 2024

പ്രീമിയം കൗണ്ടര്‍കൂടി തുറന്ന ബീവറേജിനും, ഭരണാധികാരികള്‍ക്കുമെതിരെ സമരം ശക്തമാക്കുമെന്ന് സമര സഹായ സമിതി ഭാരവാഹികള്‍

0
കല്‍പ്പറ്റ: മാനന്തവാടി ബീവറേജസ് ഔട്ട്‌ലെറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം 730 ദിവസം പിന്നിടുമ്പോള്‍ പ്രീമിയം കൗണ്ടര്‍കൂടി തുറന്ന ബീവറേജിനും, ഭരണാധികാരികള്‍ക്കുമെതിരെ സമരം ശക്തമാക്കുമെന്ന് സമര സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിപ്പബ്ലിക് ദിനമായ നാളെ മാനന്തവാടി സബ്കലക്ടര്‍ ഓഫീസിന് മുമ്പില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും, ഉപവാസവ സമരം നടത്തും. കേന്ദ്ര സര്‍ക്കാറിനും, എസ്.സി,എസ്.ടി കമ്മീഷനും സമര്‍പ്പിക്കുന്നതിനുള്ള നിവേദനത്തിലേക്ക് ഒപ്പുശേഖരണവും മദ്യനിരോധന സമിതി സംസ്ഥാന മഹിള അധ്യക്ഷ പ്രൊഫ.ഒ.ജെ ചിന്നമ്മ ഉദ്ഘാടനം ചെയ്യും. 27ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മദ്യനിരോധന സമിതിയുടെയും, സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ചും, ധര്‍ണ്ണയും നടത്തും. കേരള ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, പട്ടികജാതി-പട്ടികവര്‍ഗ്ഗ മന്ത്രി, എസ്.സി, എസ്.ടി കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ ജില്ലാ കമ്മീഷന്‍ തുടങ്ങിയവര്‍ക്കും നിവേദനം നല്‍കും. ഫെബ്രുവരി രണ്ടിന് വൈകുന്നേരം 3 മണിക്ക് ബീവറേജന്‍സ് ഔട്ട്‌ലൈറ്റിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തും. തുടര്‍ന്ന് മാനന്തവാടി ഗാന്ധിപ്രതിമക്ക് മുമ്പില്‍ നടത്തുന്ന കൂട്ടവിലാപവും, പൊതുയോഗവും സ്വതന്ത്രസമര സേനാനി തായാട്ട് ബാലന്‍ ഉദ്ഘാടനം ചെയ്യും. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതന്‍ പുത്തൂര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് പങ്കെടുക്കും.
ഫെബ്രുവരി 11, 12 തിയ്യതികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രക്ഷോഭ പ്രചാരണ നടത്തും. ജാഥ ബത്തേരി ചുങ്കത്ത് അഡോര എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നര്‍ഗ്ഗീസ് ബീഗം ഉദ്ഘാടനം ചെയ്യും. 12ന് മാനന്തവാടിയില്‍ നടക്കുന്ന സമാപനം ഫാ.മാത്യൂ കാട്ടാറത്ത് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14ന് രാവിലെ മുതല്‍ വയനാട് കലക്ടറേറ്റിന് മുമ്പില്‍ നടക്കുന്ന രാപ്പകല്‍ സമരം പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. പെമ്പിളൈ ഒരുമ നേതാക്കള്‍ പങ്കെടുക്കും. ഫെബ്രുവരി 15ന് രാവിലെ നടക്കുന്ന സമാപന പരിപാടിയില്‍ ഗോത്ര മഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 28 വരെ മാനന്തവാടി ബീവറേജസ് ഔട്ട്‌ലെറ്റിന് പരിസരത്തെ 18 കോളനികളില്‍ വിവിധ വകുപ്പുകളുടെയും, സാമൂഹിക പ്രവര്‍ത്തകരുയും സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും, ഒപ്പുശേഖരണവും നടത്തും. ശേഖരിക്കുന്ന ഒപ്പുകളടങ്ങിയ നിവേദനം ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, കേന്ദ്ര എസ്.ടി, എസ്.സി കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സമര സമിതി ചെയര്‍പേഴ്‌സണ്‍ മാക്ക പയ്യമ്പള്ളി, കണ്‍വീനര്‍ വെള്ള സോമന്‍, ജനകീയ സമര സഹായ സമിതി ചെയര്‍മാന്‍ എന്‍ മണിയപ്പന്‍, കണ്‍വീനര്‍ പി.ജെ ജോണ്‍, വൈസ്‌ചെയര്‍മാന്‍ കെ മുജീബ്‌റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *