കല്ലോടി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ തിരുനാൾ ഫെബ്രുവരി 1 മുതൽ 11 വരെ
മാനന്തവാടി: കല്ലോടി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ പരി. അമ്മയുടെയും, ഇടവക മധ്യസ്ഥനായ വി. ഗീവർഗ്ഗസിന്റെയും, വി. സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം .ഫെബ്രുവരി 1 മുതൽ 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന് തുടക്കം കുറിച്ച് ഫെബ്രുവരി 1 ന് വൈക്കുന്നേരം 4 മണിക്ക് ഇടവക വികാരി ഫാ. അഗസ്റ്റിൻ പുത്തൻപുര പതാക ഉയർത്തും .തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6.45 നും .വൈകുന്നേരം 4.30 ന് ദിവ്യബലിയും നടക്കും തിരുനാൾ ദീനമായ ഫെബ്രുവരി 10 ശനിയാഴ്ച്ച 4.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് മുൻ വികാരി ഫാ. ജോസ് കൊച്ചറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും .തുടർന്ന് പുളിഞ്ഞംപറ്റ കുരിശടിയിലേക്ക് .ഭക്തിനിർബലമായ തിരുനാൾ പ്രദക്ഷിണവും നടക്കും .തുടർന്ന് മേളക്കാഴ്ച്ചയും .ആകാശവിസ്മയവും നടക്കും .സമാപനദിനമായ ഫെബ്രുവരി 11 തിയ്യതി ഞായറാഴ്ച്ച .10.15 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ: പോൾ കൂട്ടാല മുഖ്യകാർമികത്വം വഹിക്കും .തുടർന്ന് തിരുനാൾ പ്രദക്ഷിണവും .നേർച്ചഭക്ഷണം .ഉല് പന്ന ലേലം ഏന്നിവയും നടക്കും വാർത്താ സമ്മേളനത്തിൽ ഇടവക വികാരി ഫാ: അഗസ്റ്റിൻ പുത്തൻപുര, അസി .വികാരി ഫാ: സുനിൽ മംത്തിൽ, കമ്മറ്റികാരായ. ജോർജ് പടകൂട്ടിൽ, ലോറൻസ് കിഴക്കേപയ്യംമ്പള്ളി, ഷാബു ചക്കാലക്കൂടി ,ഷൈജു പറയിടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply