July 18, 2026

കേരള ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി സി.പി.ഐയിലേക്ക്

0
IMG-20210303-WA0061.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പി സി ജോർജിൻ്റെ വർഗീയ നിലപാടിൽ പ്രതീഷേധിച്ച്  കേരളജനപക്ഷം വയനാട് ജില്ലാ കമ്മറ്റി പിരിച്ച് വിട്ട് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ജനപക്ഷം ജില്ലാ പ്രസിഡൻ്റ് പി നൗഷാദ്  മാനന്തന്തവാടിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പി.സി ജോർജ് നടത്തുന്നത് തിർത്തും വർഗിയമായപരമർശവും ന്യൂനപക്ഷ സമുദയങ്ങളെ വേദനിപ്പിക്കുന്ന നിലപാടുകളുമാണ്.ഇത് ജനധിപത്യ പാർട്ടികൾക്ക് ചേർന്ന നിലപാടുകൾ അല്ലന്നും നൗഷാദ് പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻ്റ് പി.ബി ജോസഫ്, ജില്ലാ സെക്രട്ടറിമാരയാ ബെന്നി മുണ്ടുങ്കൽ, ടോണിജോണി, ബിനിഷ് മന്നക്കാട്ട്, പി.സി ലിനോജ് എന്നിവരുൾപ്പെടെയുള്ളവരും സംഘടന വിട്ടു.വാർത്ത സമ്മേളനത്തിൽ സി.പി.ഐ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ.ബാബു, എഐവൈഎഫ് മാനന്തവാടി മണ്ഡലം പ്രസിഡൻ്റ്‌ ഷിജു കൊമ്മയാട്, നിസാർ മടംപള്ളി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *