March 29, 2024

ചുരത്തിലെ പണികൾ തീരുന്നു ഇന്നുമുതൽ കെഎസ്ആർടിസി നേരിട്ടുള്ള സർവ്വീസ്

0
ചുരത്തിലെ പണികൾ തീരുന്നു
ഇന്നുമുതൽ കെഎസ്ആർടിസി നേരിട്ടുള്ള സർവ്വീസ്
വൈത്തിരി: ചുരത്തിലെ നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലെത്തി. രണ്ടിടത്തെ സുരക്ഷാ ഭിത്തിയുടെ പൂർത്തീകരണമടക്കം ചുരുങ്ങിയ പ്രവൃത്തികൾ കൂടി  ബാക്കിയുണ്ട്.രണ്ടിടങ്ങളിലായി 500 മീറ്ററോളം  ടാറിങ്ങും,ഏതാനും സ്ഥലങ്ങളിൽ ഡ്രൈനേജ് പ്രവൃത്തികളും റോഡിലെ ലൈൻ മാർക്ക് ചെയ്യുന്ന പ്രവൃത്തിയുമാണ് ഇനി ബാക്കിയുള്ളത്. നവീകരണ പ്രവൃത്തികൾ  നടക്കുന്നതുമൂലം കഴിഞ്ഞ  ഒന്നര മാസത്തോളമായി ചുരത്തിലൂടെയുള്ള ഗതാഗതത്തിനു  നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇരുചക്ര, നാലുചക്ര വാഹനങ്ങൾ മാത്രമായിരുന്നു ചുരത്തിലൂടെ സഞ്ചരിച്ചിരുന്നത്. കെഎസ്ആര്ടിസി ബസ്സുകൾ ലക്കിടി മുതൽ അടിവാരം വരെ മിനി ബസുകൾ ഉപയോഗിച്ച്  ഷട്ടിൽ സർവ്വീസ് ആയി മാത്രമാണ് ഓടിച്ചത്.. രാത്രി പത്തുമുതൽ  വരെ നിയന്ത്രങ്ങളോടെ വലിയ വാഹനങ്ങൾക്ക് അനുമതി  നൽകിയിരുന്നു.ഇതിനിടെ നവീകരണ  ഭാഗമായി സുരക്ഷാ ഭിത്തി ഉയർത്തുന്നതിനിടെ റോഡ് ഇടിഞ്ഞതുമൂലം ചുരത്തിലൂടെയുള്ള വാഹനഗതാഗതം ഏറെ ദുഷ്കരമായിരുന്നു. തുടർച്ചയായി മൂന്നിടത്താണ് റോടിടിഞ്ഞു വലിയ ഗർത്തമായി മാറിയത്. വാഹന ഗതാഗതത്തിനു കർശന നിയന്ത്രണമേർപ്പെടുത്തി  യുദ്ധകാലാടിസ്ഥാനത്തിൽ മുഴുവൻ സമയ പ്രവൃത്തി നടത്തിയാണ് ഇടിഞ്ഞ ഭാഗം ശരിയാക്കിയെടുത്ത. ഇതിനു  സമയമെടുത്തു. കെഎസ്ആർടിസി മിനി ബസുകൾ ഇടിഞ്ഞതിനെ ഇരുവശത്തും ആളെയിറക്കി നടത്തിച്ചാണ് കൊണ്ടുപോയിരുന്നത്. ഇതുമൂലം കല്പറ്റയിൽനിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്ന ഒരാൾക്ക് നാലു ബസ്സുകൾ മാറിക്കയറേണ്ട അവസ്ഥയായിരുന്നു. നേരത്തെ മാർച്ച് 20 വരെയായിരുന്നു കോഴിക്കോട് ജില്ല കളക്ടർ ചുരത്തിലൂടെയുള്ള ഗതാഗത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പ്രവൃത്തികൾ പൂർത്തീയാവാത്തതിനെ തുടർന്ന് നിയന്ത്രണം 31 വരെ നീട്ടിയിരുന്നു. ഇന്നലെ കെഎസ്ആർടിസി അധികൃതരടക്കമുള്ളവർ കലക്ടറുമായി ചർച്ച നടത്തിയതിനെ തുടർന്ന് ചുരത്തിലൂടെ വലിയ വാഹനങ്ങൾക്കും അനുമതി നൽകുകയായിരുന്നു.  എന്നാൽ 15 തന്നിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങളാക്കും തലക്കാലത്തേക്കു അനുമതി നല്കരുതെന്നാണ് ദേശീയ പാത അധികൃതർ കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്
കെഎസ്ആർടിസി ഇന്നുമുതൽ നേരിട്ടുള്ള സർവ്വീസ്
ചുരത്തിലെ നവീകരണ പ്രവൃത്തികളെ തുടർന്ന് വലിയ വാഹനങ്ങൾക്ക് നിയന്ത്രമേർപ്പെടുത്തിയതിനെത്തുടർന്നു കെഎസ്ആർടിസി നിർത്തിവെച്ചിരുന്നു ദീർഘ സർവ്വീസുകൾ ഇന്നുമുതൽ പുനരാംഭിക്കും. ജില്ലയിൽനിന്നും കോഴിക്കോട്ടേക്ക് മാത്രമായിരുന്നു പകൽ സമയത് സർവീസുകൾ നടത്തിയിരുന്നത്. ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ലക്കിടിയിൽ ഇറക്കി തുടർന്ന് മിനി ബസുകളിൽ അടിവാരത്തെത്തിക്കുകയും ആയ്രിരുന്നു ഇതുവരെ ചെയ്തിരുന്നത്. എല്ലാ ബസ് സർവ്വീസും ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസാക്കി  ആയിരുന്നു ഓടിച്ചിരുന്നത്. രതി അനുവദിക്കപ്പെട്ട സമയങ്ങളിൽ അന്തർ സംസ്ഥാന സർവ്വീസുകൾ കെഎസ്ആർടിസി ഓടിച്ചിരുന്നു
കോഴിക്കോട് ജില്ലാ കലക്റ്റർ അനുമതി നൽകിയതിനെ തുടർന്ന് ഇന്ന് മുതൽ കെഎസ്ആർടിസി ബസുകൾ ചുരത്തിലൂടെ നേരിട്ട് സർവ്വീസ് നടത്തുകയും ദീർഘദൂര സർവ്വീസുകളടക്കമുള്ള എല്ലാ ബസ്സുകളും ഓടിത്തുടങ്ങുമെന്നും ജില്ലാ ട്രാൻസ്‌പോർട് ഓഫിസർ പ്രശോഭ് മാധ്യമത്തോട് പറഞ്ഞു.
ചുരത്തിലൂടെ നിയന്ത്രങ്ങൾക്കിടയിലും കെഎസ്ആര്ടിസിക്ക് മാത്രം അനുമതി നൽകിയ അധികൃതർ തങ്ങൾക്കു അനുമതി നൽകാതെ ചിറ്റമ്മ നയം കാണിച്ചതായി സ്വകാര്യ ബസ്സുടമകൾ പരാതിപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *