May 13, 2026

നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ കർശനമായി നടപ്പാക്കും; ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ

0
a-21-554x430.jpeg
By ന്യൂസ് വയനാട് ബ്യൂറോ
നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ കർശനമായി നടപ്പാക്കും; ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ

കോവിഡ് വ്യാപനം രൂക്ഷമായതിന്റ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് 5 മണി വരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 14 കേസ് രജിസ്റ്റർ ചെയ്തു.മാസ്ക് കൃത്യമായി ധരിക്കാത്തതിന് 116 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 99പേർക്കെതിരെയും പിഴ ചുമത്തി. ജില്ലയിൽ ഇതുവരെ  ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് 51 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 662 ഉം സാമൂഹിക അകലം പാലിക്കാത്തതിന് 462 പേർക്കെതിരെയും പിഴ ചുമത്തി. ജില്ലയിൽ ഇതുവരെ ഹോംഗാർഡ് ഉൾപ്പെടെ 242 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. നിലവിൽ 48 പേർ ചികിത്സയിലാണ്. ജില്ലയിൽ വരുംദിവസങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്ന അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *