June 25, 2026

ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു.) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ‘സുന്ദർലാൽ ബഹുഗുണ’ അനുസ്മരണാർത്ഥം “പ്രകൃതിയെ പുണരാം, പ്രകൃതിക്കു വേണ്ടി പ്രതിരോധം തീർക്കാം” എന്ന വിഷയത്തിൽ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്./ വി.എച്ച്.എസ്.ഇ. എന്നിങ്ങനെ നാല് വിഭാഗങ്ങളിലും വെവ്വേറെ ആയിരിക്കും മത്സരം നടത്തപ്പെടുക. ഒരു വിദ്യാർത്ഥി ഒരു ഫോട്ടോ മാത്രമേ അയക്കാൻ പാടുള്ളൂ. കുട്ടിയുടെ ചുറ്റുപാടിൽ നിന്നും ക്യാമറയിലോ, മൊബൈലിലോ സ്വന്തമായി പകർത്തിയ ഫോട്ടോയാണ് അയക്കേണ്ടത്. യാതൊരു വിധ എഡിറ്റിംഗും പാടുള്ളതല്ല. ഫോട്ടോയുടെ മുകൾ ഭാഗത്ത് വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, വിദ്യാലയം എന്നിവ എഴുതിയിട്ടുണ്ടാകണം. അല്ലാത്ത പക്ഷം ഫോട്ടോ മത്സരത്തിനായി പരിഗണിക്കുന്നതല്ല. ഫോർവേഡഡ് ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. ഫോട്ടോകൾ ലഭിക്കേണ്ട അവസാന തീയ്യതി 03/06/2021, 5 pm. നാല് വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനവും പ്രശസ്തി പത്രവും നൽകുന്നതാണ്. താഴെ പറയുന്ന നമ്പറുകളിലേക്ക് വാട്സ് ആപ്പിലാണ് ഫോട്ടോകൾ അയക്കേണ്ടത്. എൽ.പി., വിഭാഗം (വി. ആർ. പ്രകാശൻ – 9645440043), യു.പി., വിഭാഗം (: ശ്രീജിത്ത് ടി.എസ്. – 9745209213), എച്ച്.എസ്. വിഭാഗം (മുഹമ്മദ് നിവാസ് – 9947796995) HSS/VHSE വിഭാഗം (ശ്രീകല എ.ബി – 9496288162)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *