November 8, 2026

കോവിഡ് പ്രതിരോധം: 24 വെന്റിലേറ്ററുകൾ കൂടി ജില്ലയിലെത്തി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പ്രതിരോധം: 24 വെന്റിലേറ്ററുകൾ കൂടി ജില്ലയിലെത്തി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 24 വെന്റിലേറ്റർ കൂടി വയനാട്ടിലെത്തി. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കെ.എം.എസ്.സി.എൽ. വഴിയാണ് പോർട്ടബിൾ വെന്റിലേറ്ററുകൾ ജില്ലയിലെത്തിച്ചത്. ഇതിൽ 19 എണ്ണം മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലും 5 എണ്ണം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ വയനാട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററുകളുടെ എണ്ണം 45 ആയി. സുൽത്താൻ ബത്തേരിയിൽ 8 ആയി ഉയർന്നു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഏഴും വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഒരു വെന്റിലേറ്ററുമുണ്ട്. കോവിഡ് ടേർഷ്യറി കെയർ സെന്ററായ ഡിഎം വിംസ് മെഡിക്കൽ കോളേജിൽ 14 വെന്റിലേറ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ യഥാക്രമം 31, 36, 6, 6 എങ്ങനെയാണ് ഐസിയു ബെഡ്ഡുകൾ. ഇതിൽ മാനന്തവാടിയിൽ 22ഉം സുൽത്താൻബത്തേരിയിൽ ഇരുപതും ബെഡുകൾ കോവിഡ് ചികിത്സയ്ക്കുവേണ്ടി മാത്രം മാറ്റിവച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ 6 ഐസിയു ബെഡുകൾ കോവിഡ് ചികിത്സയ്ക്കുണ്ട്. ഡിഎം വിംസ് മെഡിക്കൽ കോളേജിലുള്ള 87 ഐസിയു ബെഡ്ഡുകളിൽ 42 എണ്ണം കോവിഡ് ചികിത്സിക്കാൻ വേണ്ടിയുള്ളതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *