April 24, 2026

ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
*ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്*

*229 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.08*
വയനാട് ജില്ലയില്‍ ഇന്ന് (27.06.21) 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 229 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.08 ആണ്. 244 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64139 ആയി. 60889 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2756 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1991 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
വെള്ളമുണ്ട 32, അമ്പലവയൽ 27, തരിയോട് 23, കൽപ്പറ്റ 19, മാനന്തവാടി 16, ബത്തേരി 15, പുൽപ്പള്ളി 14, നൂൽപ്പുഴ, പനമരം, പൊഴുതന 9 വീതം, മുട്ടിൽ 8, മൂപ്പൈനാട് 7, എടവക, മുള്ളൻകൊല്ലി, പൂതാടി, നെന്മേനി ആറു വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാൽ, തിരുനെല്ലി അഞ്ചു വീതം, കോട്ടത്തറ നാല്, കണിയാമ്പറ്റ മൂന്ന്, മേപ്പാടി, വൈത്തിരി രണ്ടു വീതം, തൊണ്ടർനാട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. കർണാടകയിൽ നിന്ന് വന്ന രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു.
*229 പേര്‍ക്ക് രോഗമുക്തി*
ആശുപത്രികളിൽ ചികിത്സയിലായിരുന്ന 24 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 205 പേരുമാണ് രോഗമുക്തരായത്.
*743 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.06.21) പുതുതായി നിരീക്ഷണത്തിലായത് 743 പേരാണ്. 687 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10813 പേര്‍. ഇന്ന് പുതുതായി 51 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2193 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 496717 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 487741 എണ്ണത്തിന്റെ ഫലം ലഭിച്ചു. 423602 പേര്‍ നെഗറ്റീവും 64139 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *