June 4, 2026

സോഷ്യൽ ഫോറസ്റ്ററി വന മഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു

0
IMG-20210706-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
സോഷ്യൽ  ഫോറസ്റ്ററി  വന മഹോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു 
പടിഞ്ഞാറത്തറ : സോഷ്യൽ  ഫോറസ്റ്ററി വനമഹോൽസവത്തിന്റെ ഭാഗമായി
 കുറ്റ്യാംവയൽ യുവ ദർശനം പരിസ്ഥിതി ക്ലബ്ബിന്റേയും പന്തിപ്പൊയിൽ ചൈതന്യ ഗ്രന്ഥശാലയുടേയും സംയുക്താഭിമുഖ്യത്തിൽ പാതയോരത്ത്    ഫലവൃക്ഷങ്ങളും തണൽ മരങ്ങളും നട്ടു. . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി . ബാലൻ  വൃക്ഷതൈ നടീൽ ഉൽഘാടനം ചെയ്തു.
കല്പറ്റ ബ്ലോക്ക് ഹരിത സംരക്ഷണ സമിതി ചെയർമാൻ മനോജ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ,റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സെയ്തലവി അദ്ധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർ .യു.എസ്. സജി,
യുവദർശനം പരിസ്ഥിതി ക്ലബ്ബ് പ്രസിഡന്റ്, ബിനുതോമസ്, ചൈതന്യ ഗ്രന്ഥശാല പ്രസിഡന്റ് സി.മോയി , ഹരിത സംരക്ഷണ സമിതി കല്പറ്റ ബ്ലോക്ക് മെമ്പർ. കുഞ്ഞുമോൻ ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എസ് കെ എസ് എസ് എഫ് , പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും, അദ്ധ്യപകരും പങ്കെടുത്ത ചടങ്ങിന് ഹരിത സംരക്ഷണ സമിതി കല്പറ്റ ബ്ലോക്ക് സെക്രട്ടറി  ഫോറസ്റ്റർ
രാജു നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *