June 13, 2026

ഡിജിറ്റൽ പഠനസൗകര്യമൊരുക്കാൻ അധ്യാപകരുടെ ടി വി/ ടാബ് ചലഞ്ച്

0
IMG-20210709-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡിജിറ്റൽ പഠനസൗകര്യമൊരുക്കാൻ അധ്യാപകരുടെ ടി വി/ ടാബ് ചലഞ്ച് 

പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ഡിജിറ്റൽ പഠന സൗകര്യം ലഭ്യമല്ലാത്ത നിർധനരായ കുട്ടികൾക്ക് ടി വി /ടാബ് ചലഞ്ച് സഹായഹസ്തവുമായി അധ്യാപകർ. പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് ടി. വി നൽകി അധ്യാപകരായ ബോബിൻ ബോസ്, സ്മിത പി മാത്യു എന്നിവർ ചലഞ്ചിലെ ആദ്യ കണ്ണികളായി. ആയിരത്തി ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന പയ്യമ്പള്ളി സ്കൂളിലെ കുട്ടികളുടെ ഓൺലൈൻ പഠന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും കുട്ടികൾക്ക് മാനസിക പിന്തുണ നല്കുന്നതിനുമായി ആവിഷ്കരിച്ച ” വീടറിയാൻ ” ഭവന സന്ദർശന പരിപാടിയുടെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടത്. അധ്യാപകരെ കൂടാതെ പൂർവ്വ വിദ്യാർത്ഥികളായവരും ഈ സംരംഭത്തിന് മികച്ച പിന്തുണയാണ് നൽകി വരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *