June 13, 2026

മൃഗാശുപത്രിക്ക് മുകളിലേക്ക് മരം പൊട്ടി വീണു

0
IMG-20210714-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൃഗാശുപത്രിക്ക് മുകളിലേക്ക് മരം പൊട്ടി വീണു 

പനമരം :ശക്തമായ മഴയിലും കാറ്റിലും വരദൂർ മൃഗാശുപത്രിയുടെ മുകളിലേക്ക് മരം വീണ് കെട്ടിടം തകർന്നു. ഇന്നലെ രാവിലെയാണ് സംഭവം. മരം പൊട്ടിവീണ സമയത്ത് മൃഗങ്ങൾക്ക് മരുന്ന് വാങ്ങാൻ വന്നവരും ജീവനക്കാരും കെട്ടിടത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്നു
 മൃഗാശുപത്രി കെട്ടിടം വളപ്പിൽ ആശുപത്രിക്ക് സമീപത്തുള്ള വൻമരമാണ് വീണത്.മരം പൊട്ടി വീഴുന്ന ശബ്ദം കേട്ട് ആശുപത്രിയുടെ ഉള്ളിൽ ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി. കണിയാമ്പറ്റ പഞ്ചായത്തിന്റെ കീഴിലുള്ള ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി മരം വെട്ടി മാറ്റി. കെട്ടിടത്തിന്റെ പുറകുവശത്തെ ആസ്പറ്റോസ് ഷീറ്റുകൾ തകർന്നതോടെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *