എം എല്‍ എയുടെ അധ്യക്ഷതയില്‍ ജല ജീവന്‍ മിഷന്‍ യോഗം ചേര്‍ന്നു


Ad
എം എല്‍ എയുടെ അധ്യക്ഷതയില്‍ ജല ജീവന്‍ മിഷന്‍ യോഗം ചേര്‍ന്നു; 
കല്‍പ്പറ്റ മണ്ഡലത്തില്‍ 277.33 കോടി രൂപയുടെ കുടിവെള്ള പദ്ധതി; 39843 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കും
കല്‍പ്പറ്റ: ജല ജീവന്‍ മിഷന്‍ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ അഡ്വ. ടി. സിദ്ദിഖ് എം എല്‍. എ യുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് ചേര്‍ന്നു. വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ കേരള ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലായി 231.97 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. യോഗത്തില്‍ കോഴിക്കോട് പ്രോജക്ട് ഡിവിഷന്‍ തയ്യാറാക്കിയ ഡി. ഇ. ആര്‍ കോഴിക്കോട് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബിജു. പി. സി അവതരിപ്പിച്ചു. വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍ക്കായി സമഗ്ര കുടിവെള്ള പദ്ധതിക്കായി 109.60 കോടി രൂപയുടെ ഡി. ഇ. ആര്‍ തയ്യാറായതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ പഞ്ചായത്തുകളിലെ 11,103 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ ഇതിലൂടെ കഴിയും. മൂപ്പൈനാട്, മേപ്പാടി, വൈത്തരി ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള 74.83 കോടി രൂപയുടെ ഡി. ഇ. ആര്‍ തയ്യാറായിട്ടുണ്ട്. ഇതിലൂടെ മൂന്ന് പഞ്ചായത്തുകളില്‍ 17,968 വീടുകള്‍ക്ക് എഫ്. എച്ച് ടി സി നല്‍കാന്‍ കഴിയും. സുല്‍ത്താന്‍ബത്തേരി പി. എച്ച്. ഡിവിഷന്‍ രണ്ട് പഞ്ചായത്തുകള്‍ക്കുള്ള ഡി ഇ ആര്‍ തയ്യാറായതായി പി. എച്ച്. ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ടി. തുളസീധരന്‍ യോഗത്തില്‍ അറിയിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 5640 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിന് 42.50 കോടി രൂപയുടെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ 5132 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിന് 50.40 കോടി രൂപയുടെ ഡി. ഇ. ആര്‍ തയ്യാറാക്കിയതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലെയും പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനം ഉടനെ തന്നെ കേരള ജല അതോറിറ്റിക്ക് നല്‍കണമെന്ന് കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. 15 ശതമാനം ഗുണഭോക്തൃ വിഹിതം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകളും എം. എല്‍. എ. ഫണ്ടുകളും ഉപയോഗപ്പെടുത്തി നടത്താമെന്നും 10 ശതമാനം ഗുണഭോക്തൃ വിഹിതം കേരള ജലഅതോറിറ്റിക്ക് പിരിച്ചു നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകളും മുന്‍കൈയെടുക്കണമെന്നും യോഗത്തില്‍ തീരുമാനമായി. പദ്ധതിക്കാവശ്യമായ സ്ഥലങ്ങള്‍ എത്രയും വേഗം കേരള ജല അതോറിറ്റിക്ക് കൈമാറാന്‍ പഞ്ചായത്തുകളോട് എം. എല്‍. എ ആവശ്യപ്പെട്ടു. പി ഡബ്ല്യൂ. ഡി യെ കൂടി ഉള്‍പ്പെടുത്തി ഒരു യോഗം വിളിക്കുന്നതാണെന്ന് എം. എല്‍. എ അറിയിച്ചു. കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇന്ദുലേഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്മാരായ നാസര്‍, പ്രജീഷ് മോന്‍, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റനീഷ് പി. പി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേണുക. ഇ. കെ, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *