June 24, 2026

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി

0
89f9de6e-8a8b-41ac-9a42-6ba7ac71eff3.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി

കൽപ്പറ്റ: വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, നിർഭയ വയനാട് സൊസൈറ്റി, ടീച്ചർ എജ്യൂക്കേഷൻ സെന്റർ കാണിയാമ്പറ്റ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധന ബോധവൽകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണലൈൻ പ്രതിജ്ഞ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻ ജഡ്ജ് രാജകുമാര നിർവഹിച്ചു. താലൂക്ക് സെക്രട്ടറി എസ് സനിൽ അധ്യക്ഷത വഹിച്ചു. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എം നിസ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിൻസിപ്പൽ എൻ ചാർജ് പി എസ് ജിജി, അഡ്വക്കേറ്റ് ഷിബിൻ മോഹൻ, മുനീർ ഗുപ്ത എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *