May 14, 2026

ജില്ലയില്‍ 660 പേര്‍ക്ക് കൂടി കോവിഡ്

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 660 പേര്‍ക്ക് കൂടി കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.16
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 546 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.16 ആണ്. 656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 81539 ആയി. 73780 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6769 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5221 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയൽ 69, മാനന്തവാടി 53, നെന്മേനി 46, കൽപ്പറ്റ 45, മേപ്പാടി 40, പൊഴുതന, വെള്ളമുണ്ട 39 വീതം, പനമരം 38, കണിയാമ്പറ്റ 32, ബത്തേരി 31, പുൽപള്ളി 25, വൈത്തിരി 21, മുട്ടിൽ 20, മുള്ളൻകൊല്ലി 19, മീനങ്ങാടി, പൂതാടി 17 വീതം, ഇടവക 16, തിരുനെല്ലി 14, തവിഞ്ഞാൽ, തൊണ്ടർനാട് 13 വീതം, കോട്ടത്തറ, വെങ്ങപ്പള്ളി 12 വീതം, നൂൽപ്പുഴ 11, പടിഞ്ഞാറത്തറ 9, തരിയോട് 5 പേർക്കും ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ 4 തമിഴ്നാട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*546 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 43 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 503 പേരുമാണ് രോഗമുക്തരായത്.
*1662 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (7.08.21) പുതുതായി നിരീക്ഷണത്തിലായത് 1662 പേരാണ്. 1068 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18345 പേര്‍. ഇന്ന് പുതുതായി 123 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3760 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 624252 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 610269 എണ്ണത്തിന്റെ ഫലം ലഭിച്ചു. 528730 പേര്‍ നെഗറ്റീവും 81539 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *