April 27, 2024

ദുരന്ത മുഖത്തെ കാവലാള്‍ക്ക് പാലിയേറ്റീവിന്‍റെ ആദരം

0
Img 20210807 Wa0041.jpg
ദുരന്ത മുഖത്തെ കാവലാള്‍ക്ക് പാലിയേറ്റീവിന്‍റെ ആദരം

കല്‍പ്പറ്റ: നിപ്പ, കോവിഡ് മഹാമാരികളുടെ കാലത്തും രണ്ട് പ്രളയകാലങ്ങളിലുമടക്കം വയനാട് ജില്ല നേരിട്ട പ്രതിസന്ധി സമയങ്ങളില്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ചുമതല ഒഴിയുന്ന ഡോ. അഭിലാഷിന്, പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി വേലായുധന്‍ ഉപഹാരം സമര്‍പ്പിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ, പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ സ്മിത, കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ മനോജ് പനമരം, പി ചിത്രകുമാർ, അനിൽ കല്‍പ്പറ്റ, നാസർ പുൽപ്പള്ളി, ഷപ്പേർഡ് മാനന്തവാടി, ഷർമിന പനമരം, അബ്ദുൾ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷമീം പാറക്കണ്ടി സ്വാഗതവും ശാന്തി അനില്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ തല പാലിയേറ്റീവ് സംവിധാനങ്ങള്‍ താഴെ തട്ടിലേക്ക് എത്തിക്കുന്നതിനും കിടപ്പ് രോഗികളുടെ ഓര്‍ക്കസ്ട്ര രൂപീകരിക്കുന്നതിനും ഒട്ടേറെ ജനകീയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും മുന്‍കൈ എടുത്ത ഡോ. അഭിലാഷ് ഡെപ്യൂട്ടേഷനില്‍ അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജില്ല വിട്ട് പോകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *