June 3, 2026

ട്വിറ്റര്‍ നോഡല്‍ ഓഫീസറായി മലയാളിയായ ഷാഹിന്‍ കോമത്തിനെ നിയമിച്ചു

0
IMG-20210808-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
ട്വിറ്റര്‍ നോഡല്‍ ഓഫീസറായി മലയാളിയായ ഷാഹിന്‍ കോമത്തിനെ നിയമിച്ചു

പുതുക്കിയ ഐടി നയങ്ങള്‍ അനുസരിച്ച്‌ സോഷ്യല്‍ മീഡിയ കമ്ബനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം. സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, കേള്‍ക്കാനുമാണ് തദ്ദേശീയനായ ഒരു ഓഫീസറെ വയ്ക്കാന്‍ ഐടി ഇന്‍റര്‍മീഡിയറി ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കാത്തതിന് ഏറെ വിമര്‍ശനം കേട്ട സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കാണ് ട്വിറ്റര്‍. ഒടുവില്‍ ട്വിറ്ററും നോഡല്‍ ഓഫീസറെ വച്ചു.
കൊച്ചി സ്വദേശിയായ മലയാളി ഷാഹിന്‍ കോമത്താണ് ഈ സ്ഥാനത്തേക്ക് ട്വിറ്റര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഷാഹിന്‍ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റര്‍ അറിയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *