April 24, 2026

കാർഷികോൽപ്പന്നങ്ങളുമായി വെള്ളമുണ്ടയിൽ പച്ചക്കറി വണ്ടി ഓടി തുടങ്ങി

0
IMG-20210817-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാർഷികോൽപ്പന്നങ്ങളുമായി വെള്ളമുണ്ടയിൽ പച്ചക്കറി വണ്ടി ഓടി തുടങ്ങി

വെള്ളമുണ്ട : സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ പന്തച്ചാൽ പി.കെ.വി.വൈ. ക്ലസ്റ്ററിലെ കർഷകരുടെയും നബാർഡിന് കീഴിലെ വേവിൻ കാർഷികോൽപ്പാദക കമ്പനിയിലെയും കർഷകരുടെ കൂട്ടായ്മയായ മൂൺ ലൈറ്റ് വേവിൻ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിലാണ് കർഷക ദിനത്തിൽ പച്ചക്കറി വണ്ടി സേവനം തുടങ്ങിയത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അബ്ദുള്ള കണിയാങ്കണ്ടി ആദ്യ വിൽപ്പന നടത്തി. മൂൺ ലൈറ്റ് വേവിൻ സ്വാശ്രയം സംഘം പ്രസിഡണ്ട് ഷാജു സി.വി. അധ്യക്ഷത വഹിച്ചു. വേവിൻ എഫ്.പി.ഒ. ഡയറക്ടർ സി.വി.ഷിബു, ഇ.ടി. ജോൺസൺ, കെ.പി. സുഭാഷ്, ഷജു ഇണ്ടിക്കുഴ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *