April 27, 2024

കർഷക ദിനത്തിൽ കർഷകരോടൊപ്പം ചേർന്ന് വാളൽ യു. പി. സ്കൂൾ

0
Img 20210817 Wa0015.jpg
കർഷക ദിനത്തിൽ കർഷകരോടൊപ്പം ചേർന്ന് വാളൽ യു. പി. സ്കൂൾ

 
കോട്ടത്തറ: കൃഷിയെ കച്ചവട താൽപര്യത്തിനപ്പുറം ജീവിതരീതി ആയി സ്വീകരിച്ചു പ്രകൃതിയോടൊപ്പം ഇഴുകിച്ചേർന്ന കർഷകൻ ഐ.കെ രാജനെ വാള ൽ യു.പി. സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
 സാമ്പത്തിക ലാഭത്തേക്കാൾ ഉപരി മാനസികസംതൃപ്തിയും കുടുംബത്തിൻ്റെ ദൈനംദിന ജീവിതരീതിയുമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. നെല്ല്, വാഴ, മരച്ചീനി, ചേമ്പ്, ചേന, തെങ്ങ്, കവുങ്ങ്, റബ്ബർ, പച്ചക്കറികൾ, പഴവർഗങ്ങൾ, പശു വളർത്തൽ, കോഴി തുടങ്ങി എല്ലാ കൃഷികളും സ്ഥിരമായി ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പം മുതൽ തന്നെ കൃഷിയോട് താൽപര്യത്തോടെ സ്വീകരിച്ചിരുന്നുവെന്നും അന്ന് മുതലേ കൃഷിയിൽ ഏർപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മാസ്റ്റർ എം എൻ സുരേഷ് ബാബു, ലിസി ടി മത്തായി, സി കെ സേതു, ഷൈജു രാജ് വി.ടി, അനൂപ് കുമാർകെ എസ്, എ പി സാലിഹ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *