ബാണാസുര ഡാമിന്റെ ഭീഷണി നേരിടാൻ കർമ്മ സമിതി: 15-ന് ബഹുജന കൺവെൻഷൻ
കൽപ്പറ്റ: പടിഞ്ഞാറത്തറ ബാണാസുര ഡാമിലെ വെള്ളം മുന്നറിയിപ്പില്ലാതെ
തുറന്ന് വിട്ടതുമൂലം കഴിഞ്ഞ 8-ാം തീയതി മുതൽ ഡാമിന്റെ താഴ്‌വാരത്ത് താമസിക്കുന്ന
ജനങ്ങൾ ദുരിതത്തിലും ആശങ്കയിലുമായി.റെഡ് അലർട്ട് പ്രഖ്യാപിക്കാതെ റവന്യൂ അധി കൃ തർ, ജന പ്രതിനിധികൾ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്,
പോലീസ് വകുപ്പ് തുടങ്ങിയ യാതൊരു സംവിധാനവുമായി കൂടിയാലോചി ക്കാതെ കെ. എസ്. ഇ. ബി. അധികൃതർ നിരുത്തരവാദപരമായി രാത്രിയിൽ ഷട്ടർ
തുറന്ന് വിട്ട് ഡാമിന്റെ താഴ്വാരം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചതായും
ഇതിന് ഉത്തരവാദികളായ എക്‌സിക്യുട്ടീവ് എഞ്ചിനീയർ അടക്കമുള്ളവരുടെ
പേരിൽ നടപടി സ്വീകരിക്കണമെന്നും വാരാമ്പറ്റ പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടു. ഡാമിന്റെ താഴ്വാരത്തെ ജനങ്ങളെ അണിനിരത്തി ഡാമിന്റെ ഭീഷണിയെ
നേരിടുവാൻ കർമ്മ സമിതി രൂപീകരിക്കുവാനും ഇതിനായി ആഗസ്റ്റ് 15
ന് സ്വാതന്ത്ര്യ ദിനത്തിൽ ഉച്ച കഴിഞ്ഞ് 3 മണിക്ക് വാരാമ്പറ്റ മദ്രസ്സിൽ വിപുലമായ
യോഗം വിളിച്ച് ചേർക്കുവാനും തീരു മാനിച്ചു. യോഗത്തിൽ രാഷ്ട്രീയ പാർട്ടി
പ്രതിനിധികൾ, ജന പ്രതിനിധികൾ, സന്നദ്ധ സംഘ ടനാ പ്രതിനിധികൾ, മത -സാമൂഹ്യ
സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്നും നാട്ടുകാർ
അഭ്യർത്ഥിച്ചു.
ഡാം തുറന്ന് വിട്ടതുമൂലം ഏകദേശം വെള്ളം കയറി മൂന്ന് പഞ്ചായത്തിലെ 20 ഓളം സ്ഥലത്ത് ദുരിതാശ്വാസ ക്യാമ്പിൽ ആയിരക്കണക്കിന്
പേരാണ് ഇപ്പോൾ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ പോകാതെ ആയിരങ്ങൾ ബന്ധുവീ ടുകളിലും മറ്റും അഭയം പ്രാപിച്ചു. വീടുകൾ നഷ്ടപ്പെട്ടവർ,
വീടുകൾ ഭാഗീകമായി തകർന്നവർ, കൃഷിയും മറ്റ് വീട്ടുപകരണങ്ങളും,
വളർത്ത് മൃഗങ്ങൾ എന്നിവ നഷ്ടപ്പെട്ടവർ എല്ലാവരും ദുരിതത്തിലാണ്. സ്വാഭാവിക
മഴകാരണം വെള്ളം കയറുകയും അതോടൊപ്പം ഡാം തുറന്ന് വിടുകയും
ചെയ്തതിനാലാണ് ഇത്രയേറെ നാശനഷ്ടത്തിന് ഇടയായത് .1986 ൽ അന്നത്തെ
വൈദ്യൂതി മന്ത്രി ആർ. ബാലകൃ ഷ്ണപി ള്ള, റവന്യൂ മന്ത്രി പി.ജെ. ജോസഫ്,
ഗവൺമെന്റ് സെക്രട്ടറി എന്നിവരും തരിയോട് ജനങ്ങൾ രൂപീകരിച്ച ആക്ഷൻ
കമ്മിറ്റി ചെയർമാൻ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എം. പി. മുസ്ഥഫ,
കൺവീനർ പൈലി മുട്ടിയാങ്കൽ എന്നിവർ ഒപ്പ് ഇട്ട എഗ്രിമെന്റിന് വിരുദ്ധമായിട്ടാണ്
ഡാം ഇപ്പോൾ പ്രവർത്തിക്കുന്നത്. വൈദ്യുതി പദ്ധതി മാത്രമാക്കിയാൽ
കർണ്ണാടക സംസ്ഥാനം കോടതിയിൽ പോകുമെന്നതിനാൽ കൃഷി ഉദ്ദേ ശവും
കൂടി ഉൾപ്പെടുത്തിയാണ് ഇറിഗേഷൻ പദ്ധതി എന്ന പേരിൽ ഡാം നിർമ്മിച്ചത്.
ഇപ്പോൾ കക്കയത്ത് വെച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ഇവിടെ ഹൈഡൽ
ടൂറിസമാക്കി വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. കവിഞ്ഞൊഴുകുന്ന വെള്ളം
പേരാമ്പ്ര പ്രദേശത്തെ നാല് പഞ്ചായത്തിൽ വേനൽകാലത്ത് പോലും കനാൽ
വഴി നൽകുന്നു. ഇവിടെ പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം പഞ്ചായത്തിലെ
കൃഷിക്ക് കൂടി വെള്ളം നൽകാനും അതിനായി ബാണാസുര ഇറിഗേഷൻ
പദ്ധതി സ്ഥാപിച്ച് കനാൽ നിർമ്മിച്ചുവെങ്കിലും വേനൽക്കാലത്ത് പോലും ഒരു
തുള്ളിവെള്ളവും തുറന്ന് വിടുന്നില്ല.
ആയതി നാൽ ഡാം വേനൽകാലത്തും തുറന്ന് വിടണം. മഴക്കാലത്ത് മുൻ
ഒരുക്കം നടത്തിമാത്രം തുറന്ന് വിടുക,. ഇതിനായി ശാസ്ത്രീയ പഠനം നടത്തുക,
ഇപ്പോൾ തുറന്ന് വിടാൻ നേതൃത്വം നൽകിയ ഡാം അധികൃതരുടെ പേരിൽ നടപടിസ്വീകരിക്കുക, റവന്യൂ വകുപ്പ് നൽകുന്ന നഷ്ട പരിഹാരത്തിന് പുറമെ കെ.എസ്. ഇ. ബി. മതിയായ നഷ്ടപരിഹാരം നൽകുക, താഴ്‌വാരത്തുള്ളവരെ പുനരധിവസിപ്പിക്കുവാൻ നടപടി സ്വീകരിക്കുക, കാർഷിക കാർഷികേതര കടങ്ങൾ
സർക്കാർ ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്തുവാനും
നാട്ടുകാർ തീരുമാനിച്ചു.
പത്രസമ്മേളനത്തിൽ പഞ്ചായത്ത്
മെമ്പർ ലേഖ പുരുഷോത്തമൻ, മുൻമെമ്പർ ടി. കെ. മമ്മൂട്ടി, വിവിധ സംഘടനാ
പ്രതിനിധികളായ കണ്ണാടി മജീദ്, ടി. എച്ച്. ഇബ്രാഹിം ഹാജി, പി.ഒ. നാസർ, കെ.
എസ്. പ്രസന്ന കുമാർ, കെ. മൊയ്തു എന്നിവർ പങ്കെടുത്തു.





Leave a Reply