August 17, 2026

ജാഗ്രത: 60 കിലോമീറ്റർ വേഗതയിലുള്ള കാറ്റും മഴയും ഇന്നുണ്ടാകും. വെള്ളപ്പൊക്കം രൂക്ഷമാകും.

0
IMG-20180816-WA0019
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലുള്ള കറ്റോട് കൂടിയ മഴ ഇന്നുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയപ്പ്. 

വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാലും  ഡാമുകളുടെ ഷട്ടർ വീണ്ടും ഉയർത്തിയതിനാലും വെള്ളപ്പൊക്കം രൂക്ഷമാകും.

പലയിടത്തും മണ്ണിടിച്ചിലുണ്ടാകും.
കുറിച്യർമലയിൽ
ഇന്നലെ ( 15/08/2018 )രാത്രി 8.30
ഇന്ന്  (  16-8-18)രാവിലെ 2.30, 5.30 എന്നീ സമയങ്ങളിലും  വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. പിലാക്കാവിൽ ഇന്നലെ രാത്രി 11 മണിക്കുണ്ടായ ഉരുൾ പൊട്ടലിൽ 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
  
 തിരുനെല്ലിയിൽ ഉരുൾപ്പൊട്ടൽ ഉണ്ടായ സ്ഥലത്ത് നിന്ന് 85 പേരെ മാറ്റി താമസിപ്പിച്ചു. കിണറുകൾ താഴുന്നതും വീടിന്റെ പിൻഭാഗം ഇടിയുന്നതിനാലും നൂറ് കണക്കിന് കുടുംബങ്ങൾ വീട് വിട്ടൊഴിയുകയാണ്.
  പലയിടത്തും ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *