October 5, 2026

പൊൻകുഴി പണിയ, കാട്ട് നായ്ക്ക കോളനിയിലേക്ക് സഹായ ഹസ്തവുമായി “സുഹൃത്ത് “വാട്സ്ആപ്പ് കൂട്ടായ്മ

0
IMG-20180818-WA0367
By ന്യൂസ് വയനാട് ബ്യൂറോ
പൊൻകുഴി പണിയ, കാട്ട് നായ്ക്ക കോളനിയിലേക്ക് സഹായ ഹസ്തവുമായി "സുഹൃത്ത് "വാട്സ്ആപ്പ് കൂട്ടായ്മ.
ബത്തേരി: സുഹൃത്ത് വാട്സ്ആപ്പ് കൂട്ടായ്മ പൊൻകുഴി കാട്ടു നായ്ക്ക, പണിയ കോളനിയിലേക്ക് ഇരുനൂറ്റി അമ്പത് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.മഴയിൽ പൂർണമായും തങ്ങളുടെ പണി സ്ഥലം  വെള്ളത്തിനടിയിലായതിനാൽ കോളനിയിലെ ഭൂരിഭാഗം പേരും തൊഴിലില്ലാതെ നിൽക്കുകയാണ്. എഴുപത് കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. കാടിന്റെ ഉള്ളിൽ താമസിക്കുന്നവരായത് കൊണ്ട് സഹായങ്ങൾ ഒന്നും തന്നെ ഇവിടെ എത്തിയിരുന്നില്ല. സുഹൃത്ത് കൂട്ടായ്മയുടെ കീഴിൽ കൂടുതൽ പ്രവർത്തനം വരും ദിവസങ്ങളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *