July 14, 2026

മഴ കുറയുന്നു: കഴിഞ്ഞ രാത്രി 14.7 മില്ലീമീറ്റർ മഴ:ഞായറാഴ്ച ലഭിച്ചത് 27.6 മില്ലീമീറ്റര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
  ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് ശമനം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ശരാശരി 27.6 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മാനന്തവാടി താലക്കിലാണ്-38 മില്ലിമീറ്റര്‍. വൈത്തിരിയില്‍ 29ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 15.8ഉം മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ മണ്‍സൂണില്‍ ഇതുവരെ 3275.73 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ 774.60 എംഎസ്എല്‍, കാരാപ്പുഴയില്‍ 758.2 എംഎസ്എല്‍ ജലനിരപ്പ് രേഖപ്പെടുത്തി. ഡാം ഷട്ടറുകളിലൂടെ മിതമായ അളവിലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. ജില്ലയില്‍ 202 ദുരിതാശ്വാസ ക്യാംപുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. 8102 കുടുംബങ്ങളില്‍ നിന്നായി 28,861 പേര്‍ ഇവിടങ്ങളില്‍ കഴിയുന്നുണ്ട്. 18 ക്യാമ്പുകള്‍ അവസാനിപ്പിക്കുകയും 1325 പേര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *