May 2, 2024

ദുരിതബാധിതകര്‍ക്ക് മുസ്ലീം ലീഗ് ഓണം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.

0
League
കല്‍പ്പറ്റ: പ്രളയം തകര്‍ത്ത നാട്ടില്‍ കനിവിന്റെ കരുതലുമായി മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന റിലീഫ് വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരിതബാധിതപ്രദേശങ്ങളിലേക്കും ഭക്ഷണങ്ങളുള്‍പ്പെടെ ഒരു കോടിയിലധഇകം രൂപയുടെ അവശ്യവസ്തുക്കള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തിരുന്നു. 
രണ്ടാംഘട്ടത്തില്‍ 5000 കുടുംബങ്ങള്‍ക്ക് കാല്‍ ക്വിന്റര്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഓണം പെരുന്നാള്‍ ബാഗുകള്‍ വിതരണം ചെയ്തു. ബാഗുകള്‍ നിരവധി ചെറുവാഹനങ്ങളിലായി കല്‍പ്പറ്റയിലെ സെല്‍ ഓഫീസില്‍ നിന്നും ജില്ലയിലെ വിവധ ക്യാമ്പുകളിലേക്കും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്കും പുറപ്പെട്ടു.  മുസ്്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ എം.പിയുമായ എം. അബദുറഹ്്മാന്‍ റിലീഫ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. 
ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ എം.ഐ. ഷാനവാസ്.എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, സി. മമ്മൂട്ടി, കെ.എം. ഷാജി, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു, ഓള്‍ ഇന്ത്യ കെ.എം.സി.സി പ്രസിഡന്റ് എം.കെ നൗഷാദ്, തമിഴ്‌നാട് കെ.എം.സി.സി പ്രസിഡന്റ് ഷംസുദ്ദീന്‍, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദ്, തമിഴ്‌നാട് കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ പോക്കര്‍ ഹാജി, നാഷണല്‍ കെ.എം.സി.സി സെക്രട്ടറി ടി. ഗഫൂര്‍, തമിഴ്‌നാട് കെ.എം.സി. സി വൈസ്  പ്രസിഡന്റ് മുഹമ്മദ്, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് മജീദ്  മണിയോടന്‍, റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ്, ഫറൂക്ക് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് മുബശ്ശിര്‍ അലി ജമലുല്ലൈലി തങ്ങള്‍, ബെംഗലൂരു കേരളീയ സമാജം ചെയര്‍മാന്‍ രതീഷ്, അംഗം ജംഷീര്‍, അനില്‍ നായ്ക്കട്ടി സംസാരിച്ചു. 
പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, ടി.മുഹമ്മദ്, പി. ഇബ്രാഹിം മാസ്റ്റര്‍, സി. മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍, എം. മുഹമ്മദ് ബഷീര്‍,   കെ. നൂറുദ്ദീന്‍,  പി. ഇസ്മായില്‍, എം.പി നവാസ്, ടി.ഹംസ, പി.കെ അസ്മത്ത്, പി.പി അയ്യൂബ്, എം.എ അസ്സൈനാര്‍, കെ. ഹാരിസ്, സി.കെ ഹാരിഫ്, മുനീര്‍ വടകര, അജ്മല്‍ ആറുവാള്‍, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍ സംബന്ധിച്ചു. കാലവര്‍ഷക്കെടുതി രൂക്ഷമായിത്തുടങ്ങിയ ആഗസ്റ്റ് 11ന് ആരംഭിച്ച റിലീഫ് സെല്‍ വഴി ഇതോടെ രണ്ട് കോടിയോളം രൂപയുടെ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാനായി. ദുരിതബാധിതര്‍ക്കായുള്ള അടിവസ്ത്രങ്ങള്‍ മുതല്‍, പായ, പുതപ്പ്, വസ്ത്രങ്ങള്‍, ചെരുപ്പ്, സോപ്പ്, തോര്‍ത്ത്, എണ്ണ, കുട്ടികള്‍ക്ക് പുസ്തകങ്ങള്‍, അരി, പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവയാണ് വിചരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 1500 കുടുംബങ്ങള്‍ക്ക് പുതുവസ്ത്രങ്ങളും 200 കുടുംബങ്ങള്‍ക്ക് ഗൃഹോപകരണങ്ങളും നല്‍കിയിരുന്നു. ഓണം, പെരുന്നാള്‍ ആഘോഷം കഴിയുന്നത് വരെ റിലീഫ് വിചരണം തുടരും. റിലീഫ് വിതരണത്തോടൊപ്പം വീട് ശുചീകരണത്തിന് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെയും സ്ത്രീകളുടെ അടിവസ്ത്രവിതരണമുള്‍പ്പെടെ വനിതാ ലീഗ് പ്രവര്‍ത്തകരുടെയും പുസ്തക വിതരണം എം.എസ്.എഫ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ കിണര്‍ ശുചീകരണം, വീട് ശുചീകരണം, ക്യാമ്പുകളിലെ സേവനം എന്നിവക്കായി നൂറ് കണക്കിന് പ്രവര്‍ത്തകരും രാപ്പകല്‍ ഭേദമന്യേ പ്രവര്‍ത്തിക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *