കേളുവേട്ടൻ ഇഫക്ടിൽ ഞെട്ടി യു.ഡി.എഫ് കേന്ദ്രങ്ങൾ.
കേളുവേട്ടൻ ഇഫക്ടിൽ ഞെട്ടി യു.ഡി.എഫ് കേന്ദ്രങ്ങൾ…
മാനന്തവാടി: പരാജയത്തെക്കാളുപരി മേലോട്ടുയർന്ന വോട്ടുകളുടെ എണ്ണത്തിൽ അമ്പരന്ന് മാനന്തവാടിയിൽ യു.ഡി.എഫ്.
കേളുവേട്ടൻ എന്ന ഇഫക്ട് ഇത്തരത്തിലുള്ള ഗ്രാഫിലേക്കെത്തുമെന്ന് ആരും പ്രതിക്ഷിച്ചില്ല.കഴിഞ്ഞ തവണത്തെ 1307 എന്ന ഭൂരിപക്ഷം ഇത്തവണ അനായാസേനെ അട്ടിമറിക്കാമെന്ന് യു.ഡി.എഫ് കരുതിയിരുന്നു. 2016ലെ കോൺഗ്രസിലെയും ലീഗിലെയും ഉൾപോരുകൾ പ്രത്യക്ഷത്തിൽ ഇത്തവണയില്ല എന്നതായിരുന്നു അതിൻ്റെ കാരണം. എങ്കിലും കേന്ദ്ര നിരീക്ഷകനും കർണാടക മുൻ എം.എൽ എ യു മാ യ യു.ടി ഖാദർ നിരീക്ഷതനായ പ്രവർത്തക സംഘം ഊർജ്വസ്വലമായി പ്രവർത്തിച്ചിരുന്നു. അഞ്ച് വർഷത്തെ ഭരണ നേട്ടവും ആരോപണം നേരിടാത്ത ലാളിത്യ വ്യക്തിത്വം മണ്ഡലത്തിൽ
കേളുവേട്ടൻ എന്ന ഇഫ്ക് ടുണ്ടാക്കിയിരുന്നു എന്ന് വേണം കരുതാൻ. ഇതിൽ യു.ഡി.എഫിൻ്റെ കോട്ടകളിൽ ഇളക്കം തട്ടിച്ചു. പി.കെ ജയലക്ഷ്മി യുടെ ഭർത്താവ് ബി.ജെ.പിക്കാരനാണന്ന പ്രചരണം 2016ൽ അഴിച്ചുവിട്ടതോടെ മുസ്ലിം കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ വോട്ട് ചോർന്നിരുന്നു. അത് വ്യാജ പ്രചരണമാണന്ന് ജയലക്ഷ്മിയുടെ ഭർത്താവ് തന്നെ ഇത്തവണ പത്ര സമ്മേളനത്തിലെത്തി നിഷേധിച്ചിരുന്നു. ഓ .ആർ കേളുവും മുമ്പ് ആർ. എസ്.എസ് സഹചാരിയായിരുന്നെന്ന പ്രചരണം ഇത്തവണ ബി.ജെ.പി നേതൃത്വം ഉന്നയിച്ചതും വിജയത്തെ ബാധിച്ചില്ല.കഴിഞ്ഞ തവണ ജയലക്ഷ്മിക്ക് സ്വന്തം പഞ്ചായത്തായ തവിഞ്ഞാലിൽ 1200 ലധികം വോട്ടുകളുടെ ഭുരിപക്ഷമുണ്ടായത് ഇത്തവണ 313 ആയി കുറഞ്ഞു. യു.ഡി.എഫ് ആധിപത്യമുള്ള മറ്റ് പഞ്ചായത്തുകളിലും വിചാരിച്ചതിനെക്കാൾ ഇടിവുണ്ടായി. എന്നാൽ മറ്റൊരു വൈരുദ്ധ്യം ഒ.ആർ കേളുവിന് കഴിഞ്ഞ വർഷത്തെക്കാൾ 125 വോട്ട് കുറവാണ് സ്വന്തം പഞ്ചായത്തായ തിരുനെല്ലിയിൽ നിന്നും ലഭിച്ചത്.
Leave a Reply